പുതിയ ഹാച്ച്ബാക്കുമായി സ്‌കോഡ വീണ്ടും എത്തുന്നു
Skoda
പുതിയ ഹാച്ച്ബാക്കുമായി സ്‌കോഡ വീണ്ടും എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd August 2018, 10:58 pm

ന്യൂദല്‍ഹി: പുതിയ ഹാച്ച്ബാക്കുമായി സ്‌കോഡ എത്തുന്നു. രാജ്യാന്തര വിപണിയില്‍ സ്‌കോഡയുടെ ചെറു ഹാച്ചായ സിറ്റിഗോയെയാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ രണ്ടാം വരവിന്റെ ഭാഗമായിട്ടാണ് സിറ്റിഗോ ഇന്ത്യയിലെത്തുക. ഹാച്ച്ബാക്കിനെ പറ്റി സ്‌കോഡ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും 2020ല്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.

ഫോക്‌സ്‌വാഗന്‍ അപ്പ്, സിയറ്റ് മീ തുടങ്ങിയ വാഹനങ്ങളുമായി ഏറെ സാമ്യമുള്ള കാറാണ് സിറ്റിഗോ. രാജ്യാന്തര വിപണിയില്‍ ഏറെ ജനപ്രിയ മോഡലാണ് സിറ്റിഗോ.

Read:  ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണി, ഇവരെ തിരിച്ചയക്കണം; അസംമോഡല്‍ വിദ്വേഷപ്രചരണവുമായി കെ.സുരേന്ദ്രന്‍

2011ല്‍ പുറത്തിറങ്ങിയ സിറ്റിഗോയുടെ 1.2 ദശലക്ഷം യൂണിറ്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ 1 ലിറ്റര്‍ എന്‍ജിനാണ് സിറ്റിഗോയ്ക്കുള്ളത്.

ഫീച്ചര്‍ റിച്ചായി എത്തുന്ന സിറ്റിഗോയുടെ യൂറോപ്യന്‍ പതിപ്പിലെ ഡാഷ്‌ബോര്‍ഡില്‍ സ്‌ക്രീന്‍ ഓപ്ഷന്‍ വരെയുണ്ട്. യു.കെ വിപണിയില്‍ മൂന്ന്, അഞ്ച് ഡോര്‍ വകഭേദങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ അഞ്ച് ഡോര്‍ കാര്‍ മാത്രമേ എത്താന്‍ സാധ്യതയുള്ളൂ.

ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് 8,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് തയാറെടുക്കുന്നത്. 2025 ആകുമ്പോള്‍ ഇന്ത്യയിലെ വിപണി വിഹിതം അഞ്ചു ശതമാനമാക്കി ഉയര്‍ത്തുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.