ശരീര സ്വാസ്ഥ്യത്തിന് 6 യോഗാസന മുറകള്‍
Daily News
ശരീര സ്വാസ്ഥ്യത്തിന് 6 യോഗാസന മുറകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2015, 3:46 pm

ശരീര സൗന്ദര്യവും ദൃഢതയും വര്‍ധിപ്പിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് യോഗയെന്ന് പലര്‍ക്കും അറിയില്ല. ശരീര പേശികള്‍ ദൃഢമാക്കുന്നതിനായി ജിമ്മില്‍ പോയി ഭാരം ചുമക്കേണ്ടതില്ല എന്നര്‍ത്ഥം. പകരം അതിനായി നിങ്ങള്‍ക്ക് വീട്ടില്‍ വെച്ച് ചെയ്യാവുന്ന ആറ് യോഗാസന മുറകള്‍ ഇതാ. ഇതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യായാമം നല്‍കുകയും മാസങ്ങള്‍ക്കുള്ളില്‍ ഭാരം കുറയുകയും ശരീരം ഒതുക്കമുള്ളതും വഴക്കമുള്ളതും ഒപ്പം ദൃഢവുമാകും.

0011. ത്രികോണാസനം

ഈ യോഗാസന മുറയിലുടെ കാലുകള്‍, നെഞ്ച്, ഇടുപ്പ്, നട്ടെല്ല് എന്നിവയ്ക്ക് വ്യായാമം നല്‍കുകയും അവയ്ക്ക് ബലം നല്‍കുകയും ചെയ്യുന്നു.

0022. പൂര്‍വ്വോത്തനാസനം

ഈ ആസന മുറയിലൂടെ നിങ്ങളുടെ കൈക്കുഴ, കൈകള്‍, തോള്‍ എന്നീ ഭാഗങ്ങള്‍ക്ക് വ്യായാമം ലഭിക്കുന്നു.

0033.വിപരീത ശലഭാസനം

ഈ മുറയിലൂടെ നിങ്ങളുടെ നെഞ്ചിലെ പേശികള്‍, തോള്‍, കൈകള്‍, അരക്കെട്ടിന്റെ പിന്‍ഭാഗം എന്നിവിടങ്ങള്‍ക്ക് വ്യായാമം നല്‍കുന്നു. വയര്‍, അരക്കെട്ടിന് പിന്‍ഭാഗം എന്നിവിടങ്ങളില്‍ സ്വാസ്ഥ്യം നല്‍കുന്നു.

0044.ഭുജംഗാസനം

ഈ ആസനമുറയിലൂടെ നിങ്ങളുടെ കഴുത്തിനും തോളിനും വ്യായാമം ലഭിക്കുകയും അതിനൊപ്പം തൊളുകളും കൈകളും ദൃഢമാവുകയും ചെയ്യും.

0055.അധോ മുഖ ശ്വാനാസനം

അധോ മുഖ ശ്വാനാസനത്തിലൂടെ ശരീരത്തിന് ഊര്‍ജ്ജം പകരുകയും തോളുകളും കൈകളും ദൃഢമാക്കുകയും ചെയ്യും.

0066.ശലഭാസനം

ശലഭാസനത്തിലൂടെ നട്ടെല്ലിനെ വഴക്കമുള്ളതാക്കുകയും തോളിനും കൈകള്‍ക്കും ബലം നല്‍കുകയും ചെയ്യുന്നു.

യോഗ നിരന്തരമായി പരിശീലിക്കുന്നതിലൂടെ ശരീരത്തിന് സുഖം ലഭിക്കുകയും ബലമുള്ളതാകുകയും ചെയ്യുന്നു. യോഗ ഒരു കലയാണ് അതിനോട് ആത്മാര്‍ത്ഥതയോടെ പരിശീലിച്ചാലെ അതിന് ഫലമുണ്ടാവുകയുള്ളൂ. എന്നാല്‍ പുതിയതായി എന്തു ചെയ്യുമ്പോളും ഒരു നിര്‍ദ്ദേശകന്റെ ആവശ്യമുള്ളപോലെ. യോഗയും ഒരു നല്ല പരിശീലകന്റെ അടുത്ത് നിന്ന് തന്നെ ആദ്യം പരിശീലിക്കുന്നതാണ് നല്ലത്.