ജന്മം കൊണ്ട് ഇംഗ്ലിഷുകാരിയാണെങ്കിലും ഇന്ത്യക്കാരുടെ സ്വന്തമാണ് ആമി ജാസ്‌കന്‍. സാരിയുടുത്ത് പൊട്ടുംതൊട്ട് നടന്നുവരുന്ന ആമിയെക്കണ്ടാല്‍ ഏതൊരിന്ത്യക്കാരനും പറയും, “ശാലീന സുന്ദരി!” ഏതാനും ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആമിയുടെ അഭിനയപാകതയും ഇതിനകം ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമായിക്കഴിഞ്ഞു. അക്ഷയ്കുമാറിനൊപ്പം ആമി പ്രധാനവേഷത്തിലെത്തുന്ന പ്രഭുദേവയുടെ “സിങ് ഈസ് ബ്ലിങ്” റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ആമിയെക്കുറിച്ചറിയാം ചില കുഞ്ഞു വിശേഷങ്ങള്‍.
അടുത്ത പേജില്‍ തുടരുന്നു

1. ആമിയുടെ കുതിരയോട്ടം
പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സിങ് ഈസ് ബ്ലിങ്ങി”ല്‍ ആമി ജാക്‌സണ് ഒരു കിടിലന്‍ എന്‍ട്രി നല്‍കാനായിരുന്നു സംവിധായകന്‍ ആഗ്രഹിച്ചിരുന്നത്. ഇതുകേട്ടപ്പോള്‍ താന്‍ കുതിരപ്പുറത്ത് ഒന്നു കുതിച്ചു വന്നാലോ എന്നായി ആമി. കാരണം ബ്യൂട്ടി ക്വീനൊക്കെ ആയിട്ടുണ്ടെങ്കിലും അതു മത്രമല്ല ഇത്തരം ചില അഭ്യാസമുറകളും കൈമുതലായുണ്ട് ആമിക്ക്. കുതിരയോട്ട പരിശീലകയായിരുന്ന അമ്മയില്‍ നിന്നാണത്രെ ആമി കുതിരയെ മെരുക്കുന്ന വിദ്യ പഠിച്ചെടുത്തത്. എന്തായാലും സിനിമയില്‍ അക്ഷയ് കുമാറിനോടു കിടപിടിക്കുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാവും ആമിയുടെ വക “സിങ് ഈസ് ബ്ലിങ്ങി”ല്‍ ഉണ്ടാകുക.
അടുത്ത പേജില്‍ തുടരുന്നു

2. സല്‍മാന്‍ ഖാനോട് “നോ” പറഞ്ഞ് ആമി
സല്‍മാന്റെ റെക്കോര്‍ഡ് ബ്രേക്കര്‍ ഹിറ്റായിരുന്ന “കിക്കി”ല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചെയ്ത വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത് ആമിയെയായിരുന്നു. എന്നാല്‍ ശങ്കറിന്റെ “ഐ”യില്‍ വിക്രത്തിനൊപ്പം അഭിനയിക്കാനായി നീണ്ട ഡേറ്റുകളായിരുന്നു താരം നല്‍കിയിരുന്നത്. അങ്ങനെ “കിക്കി”നോട് “നോ” പറയേണ്ടി വന്നു ആമിക്ക്. “കിക്കി”നെ നഷ്ടപ്പെടുത്തി “ഐ”യില്‍ അഭിനയിച്ചതില്‍ ആമി ഖേദിക്കുന്നൊന്നുമില്ലെങ്കിലും സല്‍മാനൊപ്പം അഭിനയിക്കാന്‍ മറ്റൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താരം ഇപ്പോള്‍.
അടുത്ത പേജില്‍ തുടരുന്നു

3. ആമി കാമുകനാല്‍ ആക്രമിക്കപ്പെട്ടു?
മുന്‍ കാമുകനായ ബോക്‌സിങ് താരം ജോ കിക്ക്, ആമിയെ ആക്രമിച്ചതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഒരു ബോക്‌സിങ് മത്സരത്തില്‍ വിജയിച്ച ശേഷം 2013ല്‍ ലിവര്‍പൂളില്‍ നടന്ന ആഘോഷത്തിനിടെ ആമിയുമായുണ്ടായ വഴക്കില്‍ ജോ കാമുകിയെ ആക്രമിക്കുകയായിരുന്നു. ആമി സംഭവത്തില്‍ കേസൊന്നും നല്‍കിയില്ലെങ്കിലും സ്വമേധയാ കേസെടുത്ത പോലീസ്, 12 മാസത്തെ നിരീക്ഷണവും 300 പൗണ്ട് പിഴയും ജോയ്ക്ക് വാങ്ങി നല്‍കി.
അടുത്ത പേജില്‍ തുടരുന്നു

4. സൗന്ദര്യധാമമായ ആമി
ലോകത്തെ ലക്ഷക്കണക്കിനാളുകളുടെ ഉറക്കം കെടുത്തുന്ന സൗന്ദര്യത്തിനുടമയാണ് ആമി. രണ്ടു തവണയാണ് താരം “ബ്യൂട്ടി പേജിയന്റ്” അവാര്‍ഡിന് അര്‍ഹയായത്. 16ാം വയസ്സില്‍ മിസ് ടീന്‍ ലിപര്‍പൂള്‍, മിസ്സ് ടീന്‍ ഗ്രേറ്റ് ബ്രിട്ടന്‍, മിസ്സ് ടീന്‍ വേള്‍ഡ് എന്നീ അവാര്‍ഡുകളാണ് ആമി നേടിയത്. നിര്‍ഭാഗ്യവശാല്‍ ചെറിയ ഒരു പോയിന്റു വ്യത്യാസത്തിലാണ് “മിസ്സ് ഇംഗ്ലണ്ട് കിരീടം” ആമിക്ക് ഫൈനലില്‍ നഷ്ടമായത്. എന്നാല്‍ ഈ നഷ്ടം താരം നികത്തിയത് യു.എസിലെ അഞ്ചക്ക സ്‌കോളര്‍ഷിപ്പും മെഗാ മോഡലിങ്ങില്‍ 18 അവാര്‍ഡുകളും നേടിക്കൊണ്ടാണ്.
അടുത്ത പേജില്‍ തുടരുന്നു

5. സൗത്ത് ഇന്ത്യയുടെ താരറാണി
തന്റെ ആദ്യ തമിഴ് ചിത്രമായ “മദ്രാസപ്പട്ടണ”ത്തില്‍ അഭിനയിക്കുമ്പോള്‍ 17 വയസ്സായിരുന്നു ആമിയുടെ പ്രായം. മോഡലായി തിളങ്ങുന്നതിനിടെയായിരുന്നു ആമിയുടെ സൗന്ദര്യത്തില്‍ പ്രൊഡ്യൂസര്‍മാരുടെ കണ്ണുടക്കിയത്. തമിഴ് ഭാഷ സംസാരിക്കാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടുവെന്ന് ആമി അന്നു പറഞ്ഞിരുന്നെങ്കിലും ബ്രിട്ടീഷ് ഇന്ത്യയില്‍, ഇന്ത്യക്കാരനുമായി പ്രണയത്തിലാകുന്ന ഇംഗ്ലിഷ് യുവതിയായി തന്മതയത്വമുള്ള പ്രകടമനായിരുന്നു അഭിനയത്തില്‍ മുന്‍പരിചയമേതുമില്ലാതിരുന്ന ആമി പുറത്തെടുത്തത്. ഈ സിനിമയ്ക്കായി മികച്ച പുതുമുഖ നടിക്കായുള്ള അവാര്‍ഡിനും ആമിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.
“മദ്രാസപ്പട്ടണം” വിജയമായതോടെ വിക്രത്തോടൊപ്പം “താണ്ഡവം”, തെലുങ്കില്‍ രാം ചരണിനൊപ്പം “യെവഡു” എന്നീ സിനിമകളിലും ആമി അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം വിക്രത്തോടൊപ്പഭിനയിച്ച ശങ്കറിന്റ “ഐ” ആമിയെ സൗത്ത് ഇന്ത്യയുടെ താരറാണിമാരില്‍ പ്രമുഖയാക്കി മാറ്റി.
അടുത്ത പേജില്‍ തുടരുന്നു

6. ബി ടൗണിലെ ആമി
ഏതു ഭാഷയിലെയും സുന്ദരിമാരെ സ്വന്തമാക്കാനുള്ള ബോളിവുഡിന്റെ ശ്രമം ആമിയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. തമിഴിലെ റൊമാന്റിക് ബ്ലോക്ക് ബസ്റ്ററായിരുന്ന “വിണ്ണൈ താണ്ടി വരുവായാ”യുടെ ഹിന്ദി പതിപ്പായ “ഏക് ദീവാനാ ഥാ” ആയിരുന്നു ആമിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. ഇതിനു ശേഷം പ്രഭുദേവയുടെ “സിങ് ഈസ് ബ്ലിങ്ങി”ലൂടെ വീണ്ടും ആരാധകരെ കൊതിപ്പിക്കാനെത്തുന്നു ആമി. കുതിരയോട്ടത്തിനും, പൊടിപാറുന്ന സ്റ്റണ്ട് സീനുകളും മാത്രമല്ല ട്രെയിലറിലെ താരത്തിന്റെ ബിക്കിനി വേഷവും ഹിറ്റായിക്കഴിഞ്ഞു. ഇനി കാത്തിരിക്കാം ആ വരവിനായി കുറച്ചു മാസങ്ങള്‍ കൂടി.
