എഡിറ്റര്‍
എഡിറ്റര്‍
ഉത്സവസീസണ്‍ കൊഴുപ്പിക്കാന്‍ ഈ ആഴ്ച്ച വിപണിയിലെത്തുന്നത് ആറ് കാറുകള്‍
എഡിറ്റര്‍
Monday 15th October 2012 1:19pm

ന്യൂദല്‍ഹി: ഉത്സവസീസണ്‍ പ്രമാണിച്ച് കടുത്ത മത്സരത്തിനാവും രാജ്യത്തെ കാര്‍ വിപണി സാക്ഷ്യം വഹിക്കുക. ആറ് കാറുകളാണ് ഈ ആഴ്ച മാത്രം വിപണിയിലെത്തുന്നത്.

മാരുതി ആള്‍ട്ടോ 800, ടാറ്റാ ഇന്‍ഡിഗോ മാന്‍സ, സഫാരി സ്‌റ്റോം, റെക്‌സ്റ്റണ്‍, ഫോര്‍ഡ് ഫിഗോ എന്നീ കാറുകളാണ് ഈ ആഴ്ച് വിപണയിലെത്തുന്നത്. വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം കൂടുതല്‍ ഉറപ്പിക്കാന്‍ ഹോണ്ടയും എത്തിയിട്ടുണ്ട്. തങ്ങളുടെ പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേര്‍ഷനായ ബ്രയോ ഒക്ടോബര്‍ 18 ന് വിപണിയിലെത്തും.

Ads By Google

ജനറല്‍ മോട്ടോര്‍സ് തങ്ങളുടെ സ്പാര്‍ക്കിനെ കൂടുതല്‍ മോടിപിടിപ്പിച്ചാണ് വിപണിയില്‍ മത്സരത്തിനെത്തിക്കുക. മോഡല്‍ ഒക്ടോബറില്‍ വിപണിയിലെത്തും.

മാരുതിയുടെ പുതിയ മോഡല്‍ ആള്‍ട്ടോ 800 ന് ഇതുവരെയായി 65000 ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. ഇതേ നില തുടരുകയാണെങ്കില്‍ ബുക്കിങ് 10,000 കവിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഒക്ടോബര്‍ 16 നാണ് ആള്‍ട്ടോ 800 വിപണിയിലെത്തുക.

ഇന്ധനക്ഷമത ലിറ്ററിന് 22.7 കി.മി, എയര്‍ബാഗ് തുടങ്ങിയ സൗകര്യങ്ങളും പുതിയ മാരുതി ഓള്‍ട്ടോ 800 ല്‍ ലഭ്യമാകും.

Advertisement