നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ ആറ് എം.എസ്.എഫ് ഭാരവാഹികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ ആറ് എം.എസ്.എഫ് ഭാരവാഹികള്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd February 2020, 2:24 pm

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ ആറ് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ക്യാമ്പസ് കൗണ്‍സില്‍ കണ്‍വീനര്‍ മുഫീദ് റഹ്മാന്‍ നാദാപുരം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ.പി റാഷിദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അര്‍ഷാദ് ജാതിയേരി, ഇ.കെ ശഫാഫ് പേരാവൂര്‍, ഷബീര്‍ അലി തെക്കേകാട്ട് തുടങ്ങിയവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൂട്ടിയിടലിലേക്ക് എത്തിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ചേരി തിരിഞ്ഞുള്ള പ്രവര്‍ത്തനം നടന്നു എന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന മലപ്പുറം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.