ആറ് സംവിധായകര്‍, ആറ് സിനിമകള്‍; നിഗൂഢതകളുമായി 'ചെരാതുകള്‍'; ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍
Malayalam Cinema
ആറ് സംവിധായകര്‍, ആറ് സിനിമകള്‍; നിഗൂഢതകളുമായി 'ചെരാതുകള്‍'; ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th June 2021, 11:59 pm

കൊച്ചി: ആറ് കഥകള്‍ ചേര്‍ത്ത് ആറ് സംവിധായകര്‍ സംവിധാനം ചെയ്ത ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

ചിത്രം ജൂണ്‍ 17ന് ഒ.ടി.ടി റിലീസായിയെത്തും. മലയാളത്തിലെ പത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്.ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മറീന മൈക്കില്‍, അശ്വിന്‍ ജോസ്, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ തുടങ്ങിയവരാണ് വിവിധ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പി.ആര്‍.ഒ. – പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഓണ്‍പ്രൊ എന്റെര്‍റ്റൈന്മെന്റ്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Six directors, six films; ‘Cherathukal’ ; Mammootty and other stars have released the trailer