എഡിറ്റര്‍
എഡിറ്റര്‍
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബെംഗളൂരുവില്‍ ഇരുനിലക്കെട്ടിടം പൂര്‍ണമായി തകര്‍ന്നു; രണ്ടു സ്ത്രീകളടക്കം ആറുപേര്‍ മരിച്ചു
എഡിറ്റര്‍
Monday 16th October 2017 3:14pm

ബെംഗളൂരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നഗരത്തിലെ ഇരുനിലക്കെട്ടിടം തകര്‍ന്ന് രണ്ടു സ്ത്രീകളടക്കം ആറുപേര്‍ മരിച്ചു. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിന്റെ അകത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. ജുനേഷ് എന്നയാളുടേതാണു കെട്ടിടം. ഇത് നാല് കുടുംബങ്ങള്‍ക്കായി വാടകക്ക് നല്‍കിയതായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് എജിപ്പുര നഗരത്തിലെ കെട്ടിടം തകര്‍ന്നത്.കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് ആറ് മൃതദേഹങ്ങള്‍ പുറത്തെടുത്തു എന്നാല്‍ ഇതില്‍ രണ്ട് പേരെ മാത്രമേ തിരിച്ചറിയാന്‍ പറ്റിയിട്ടുള്ളു.


Also read ഖത്തര്‍ എംബസിയിലും കാവിവത്കരണം;ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി


എജിപ്പുര സ്വദേശികളായ കലാവതി (60), രവിചന്ദ്രന്‍ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകട സ്ഥലത്ത് നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

ദേശീയ ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢിയും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൂന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement