ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ആറ് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചു. തലാസീമിയ ബാധിച്ച കുട്ടികള്‍ക്ക് ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്.ഐ.വി ബാധിച്ചതെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ആറ് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചു. തലാസീമിയ ബാധിച്ച കുട്ടികള്‍ക്ക് ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്.ഐ.വി ബാധിച്ചതെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.
രക്തദാതാവില്‍ നിന്ന് രക്തം സ്വീകരിക്കുന്നതില്‍ നിരവധി ചട്ടങ്ങള്‍ നിലനില്‍ക്കെ ഇത്തരത്തിലൊരു ഗുരുതര അപാകത സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിലെ വലിയ അപകടത്തെയാണ് കാണിക്കുന്നതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് രക്തം ബ്ലഡ് ബാങ്കില്‍ സ്വീകരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
സര്‍ക്കാര്‍ വിഷയം മറച്ചുവെക്കുകയായിരുന്നുവെന്നും അപകടകരമായ അനാസ്ഥയാണ് നടന്നിരിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇതിലൂടെ രക്ത പരിശോധനാ പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടുവെന്നും നീരിക്ഷണ സംവിധാനം തകര്‍ന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വിക്രാന്ത് ബൂരിയ പ്രതികരിച്ചു.
ഗുരുതരമായ എച്ച്.ഐ.വി ബാധയുമായി മല്ലിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിനോടകം തന്നെ 70,000 ത്തിലധികം എച്ച്.ഐ.വി കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 4.20 % ആണ്. ഏഴ് ജില്ലകളെ ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായി തരംതിരിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചെറിയ പിഴവുകള്‍ പോലും പൊതുജനത്തെ കാര്യമായി ബാധിക്കും. ഇതൊരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Six children in Madhya Pradesh test positive for HIV after receiving blood from government hospital