വയനാട് യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ ആറു പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു
Daily News
വയനാട് യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ ആറു പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th March 2017, 10:19 am

 

കല്‍പ്പറ്റ: വയനാട് യത്തീംഖാനെയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറു പ്രതികളെന്ന് പൊലീസ്. ആറുപേരേയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കുട്ടികള്‍ പീഡനത്തിന് ഇരകളായ സംഭവത്തില്‍ പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടികള്‍ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരകളായത്. പ്രായപൂര്‍ത്തിയാകാത്ത ഇവരെ ഹോസ്റ്റലിലേക്ക് പോകും വഴി കടയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

പതിനഞ്ച് വയസ്സിനു താഴെ മാത്രം പ്രായം വരുന്നവരാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍. യത്തീംഖാനയുടെ സമീപവാസികളായ യുവാക്കളാണ് പീഡിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അനാഥാലയത്തിന് സമീപത്തെ കടയിലെ ജീവനക്കാരായ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യത്തീംഖാന അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.