പരാശക്തിയില്‍ നെഗറ്റീവ് റോള്‍ ചെയ്യാന്‍ തയ്യാറായ രവി മോഹന്റെ തീരുമാനത്തെ സമ്മതിക്കണമെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. ഇന്നലെ ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ച് ഇവെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാശക്തിയില്‍ നെഗറ്റീവ് റോള്‍ ചെയ്യാന്‍ തയ്യാറായ രവി മോഹന്റെ തീരുമാനത്തെ സമ്മതിക്കണമെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. ഇന്നലെ ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ച് ഇവെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരാശക്തി സിനിമയില്‍ വില്ലന്‍ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായതില്‍ രവി മോഹന്‍ സാറിന് നന്ദി. നായകനായി അഭിനയിക്കാന്‍ പോകുക എന്നത് എളുപ്പമാണ്. എന്നാല്‍ ഇത്രയും വര്‍ഷകാലം ഹീറോ ആയി ഇന്‍ഡസ്ട്രിയില്‍ നിന്നൊരാള്‍ വില്ലന്‍ ആയി അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒരു തീരുമാനം ആണ്.
SK about Ravi Mohan💥#Parasakthi
— Christopher Kanagaraj (@Chrissuccess) December 18, 2025
രവി മോഹന്‍ സര്‍ സിനിമ ചെയ്യാം എന്ന് ഏറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഈ സിനിമയിലാണ് നിങ്ങള്‍ വില്ലന്‍, എനിക്ക് നിങ്ങള്‍ കോളേജില്‍ പഠിക്കുമ്പോള്‍ കണ്ട ഹീറോയാണ് എന്ന്. സെറ്റിലും അങ്ങനെ തന്നെയാകണമെന്നാണ് ഞാന്‍ വിചാരിച്ചത്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
സിനിമയില്‍ രവി മോഹന്റെ പേരാണ് ആദ്യം വെച്ചതെന്നും തങ്ങളുടെ ഇടയില്‍ സീനിയര്‍ അദ്ദേഹമാണെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന പരാശക്തിയില്‍ വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്.
അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയന് പുറമെ അഥര്‍വം ശ്രീലീല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പൊങ്കല്‍ റിലീസായി ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തും.
Content Highlight: Sivakarthikeyan says should accept Ravi Mohan’s decision to play a negative role in Parasakthi