ഹിറ്റില്ലാതായാല്‍ അരിവാളും ലുങ്കിയും മസ്റ്റാ, സൂര്യയുടെ അതേ പാതയില്‍ ശിവകാര്‍ത്തികേയനും
Indian Cinema
ഹിറ്റില്ലാതായാല്‍ അരിവാളും ലുങ്കിയും മസ്റ്റാ, സൂര്യയുടെ അതേ പാതയില്‍ ശിവകാര്‍ത്തികേയനും
അമര്‍നാഥ് എം.
Thursday, 19th February 2026, 5:13 pm

സൂപ്പര്‍താരങ്ങള്‍ അവരുടെ സേഫ് സോണ്‍ വിട്ട് സിനിമകള്‍ ചെയ്താല്‍ അത്രകണ്ട് സ്വീകരിക്കാത്ത പ്രേക്ഷകരാണ് തമിഴില്‍. തങ്ങള്‍ കാണാനാഗ്രഹിക്കുന്ന രീതിയിലല്ലാതെ ഇഷ്ടതാരം പ്രത്യക്ഷപ്പെട്ടാല്‍ അത് പെട്ടെന്ന് ആരാധകര്‍ക്ക് ദഹിക്കാറില്ല. കാലങ്ങള്‍ക്ക് ശേഷമായിരിക്കും ആ സിനിമകള്‍ അവര്‍ക്ക് ക്ലാസിക്കായി തോന്നുക.

പരീക്ഷണ സിനിമകള്‍ ചെയ്ത് പരാജയപ്പെട്ടാല്‍ തമിഴ് താരങ്ങള്‍ പിന്തുടരുന്ന രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. നിലവില്‍ തമിഴിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ ശിവകാര്‍ത്തികേയന്‍ തന്റെ സേഫ് സോണ്‍ വിട്ട് ചെയ്ത് സിനിമകളെല്ലാം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. മദിരാശി, പരാശക്തി എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിച്ചിരുന്നില്ല.

സേയോണ്‍ Photo: Raaj Kamal Films International

പിന്നാലെ ശിവയുടേതായി അനൗണ്‍സ് ചെയ്ത ചിത്രമാണ് സേയോണ്‍. ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. റൂറല്‍ ബേസ്ഡ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്ന് ടീസറിലൂടെ വ്യക്തമായിരുന്നു. തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ ഉണ്ടായതിന് പിന്നാലെ ശിവകാര്‍ത്തികേയന്‍ റൂറല്‍ ബേസ്ഡ് സിനിമയുമായി വന്നതാണ് സിനിമാപേജുകള്‍ ചര്‍ച്ച ചെയ്യുന്നത്.

ശിവകാര്‍ത്തികേയന്‍ മാത്രമല്ല, തമിഴിലെ പല താരങ്ങളും ഈ രീതി പിന്തുടര്‍ന്നിരുന്നുവെന്നാണ് സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ദര്‍ബാര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിന് പിന്നാലെ രജിനി അണ്ണാത്തേ എന്ന റൂറല്‍ ബേസ്ഡ് ചിത്രവുമായി എത്തിയിരുന്നു. ചക്ര, എനിമി, ലത്തി എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാത്തതിനാല്‍ വിശാല്‍ ഹരിയുമായി ചേര്‍ന്ന് രത്‌നം എന്ന ചിത്രവുമായി എത്തിയിരുന്നു.

കഴിഞ്ഞ 12 വര്‍ഷത്തിലേറെയാണ് നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാത്ത മുന്‍നിര നടനാണ് സൂര്യ. വന്‍ ഹൈപ്പിലെത്തിയ കങ്കുവ, റെട്രോ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലായിരുന്നു. ഇതിന് പിന്നാലെ താരം കമ്മിറ്റ് ചെയ്ത ചിത്രമാണ് കറുപ്പ്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൈയില്‍ അരിവാളുമായി നില്‍ക്കുന്ന സൂര്യയെയായിരുന്നു കാണിച്ചത്.

ക്ക് ശേഷം എടുത്തപറയാന്‍ നല്ലൊരു ഹിറ്റില്ലാതിരുന്ന വിക്രമും വീര ധീര സൂരനിലൂടെ റൂറല്‍ സിനിമയുമായി എത്തിയിരുന്നു. മികച്ച സിനിമയായിരുന്നിട്ട് കൂടി പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ശിവകാര്‍ത്തികേയനും സീനിയര്‍ താരങ്ങളുടെ അതേ പാതയിലൂടെ സഞ്ചരിക്കുകയാണ്.

സേയോണ്‍ Photo: Raaj Kamal Films International

കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് സെയോണിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sivakarthikeyan’s new movie first look getting criticisms

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം