കൊച്ചി: ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഭീഷണിയാണെന്ന് സംശയമുണ്ടെന്ന് നടി മാല പാര്‍വതി. സ്ത്രീ വിഷയത്തില്‍ ഒരു ആരോപണം വന്നാല്‍ മാധ്യമങ്ങളത് ഏറ്റെടുക്കുമെന്നും പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുന്ന കള്‍ച്ചറാണ് നിലനില്‍ക്കുന്നതെന്നും മാല പാര്‍വതി പറയുന്നുണ്ട്.
എതിര്‍ക്കുന്നവര്‍ക്കെല്ലാം പണി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ശ്വേതാ മേനോന് എതിരായ ആരോപണം ഇലക്ഷന്‍ തന്ത്രമാണെന്നും നടി പറയുന്നു. ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഭീഷണിയാണോയെന്ന് സംശയമുണ്ട്. എന്തായാലും പണി വരുന്നുണ്ട് അവറാച്ചാ എന്ന് അറിയാം. ആരോപണങ്ങള്‍ അത് വരുന്ന മുറയ്ക്ക് നേരിടാമെന്നും നടി പറഞ്ഞു.
ശ്വേത മത്സരിക്കുമെന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ഇലക്ഷന് മുമ്പ് വരുന്ന ഇത്തരം ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ജാഗ്രതയോടെ കാണണമെന്നും നടി പറയുന്നു. ഒരുപാട് ചീത്തപ്പേര് ഉള്ള സംഘടനയാണ് AMMA യെന്നും അതുപോലെ നല്ല പ്രവര്‍ത്തികളും ചെയ്യുന്നുണ്ടെന്നും മാലാ പാര്‍വതി പറഞ്ഞു.
സെന്‍സര്‍ ചെയ്ത് അഭിനയിച്ചതിന്റെ പേരില്‍ അവര്‍ പണം വാങ്ങിച്ച് ശരീരം കാണിച്ചു എന്ന ആരോപണം ഇലക്ഷന്‍ തന്ത്രമാണ്. ഇലക്ഷനോട് തൊട്ട് മുമ്പേ വരുന്ന ആരോപണങ്ങളെ അല്‍പം കൂടെ ജാഗ്രതയോടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യണമെന്നും നടി പറഞ്ഞു.
അതേസയം അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് ആരോപിച്ച കേസില്‍ ശ്വേതാ മേനോന്‍ ഹൈക്കോടതിയേ സമീപിച്ചിട്ടുണ്ട്. തനിക്ക് എതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളില്‍ നിന്നുള്ളതാണെന്നടക്കമുള്ള കാര്യങ്ങള്‍ നടി കോടതിയെ അറിയിക്കും.