വ്യത്യസ്ത ആല്‍ബവുമായി ഗായിക കാവ്യ അജിത്; 'നാനൊരു വിളയാട്ട് ബൊമ്മയാ' യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു
Music Album
വ്യത്യസ്ത ആല്‍ബവുമായി ഗായിക കാവ്യ അജിത്; 'നാനൊരു വിളയാട്ട് ബൊമ്മയാ' യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2019, 1:10 pm

ഒരേ കുടുംബത്തില്‍ നിന്നും പാട്ടും, ഡാന്‍സും സംവിധാനവുമായി വിമന്‍സ് ഡേയ്ക്ക് ഒരു മ്യൂസിക് വീഡിയോ. നാനൊരു വിളയാട്ട് ബൊമ്മയാ എന്ന വ്യത്യസ്തമായ സംഗീത ആല്‍ബവുമായി എത്തിയിരിക്കുന്നത് പ്രശസ്ത പിന്നണിഗായികയും വയലിനിസ്റ്റുമായ കാവ്യാ അജിതാണ്.

തന്റെ ആദ്യ ഗുരുവും, അമ്മാമയുമായ കമല സുബ്രമണിയവും കാവ്യയും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. “നാന്‍ ഒരു വിളയാട്ട് ബൊമ്മയാ” എന്ന കര്‍ണാടക സംഗീതത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്.

ഒരു കുടുംബത്തിലുള്ള അംഗങ്ങള്‍ തന്നെയാണ് “നാന്‍ ഒരു വിളയാട്ട് ബൊമ്മയാ” എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഗാനത്തിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുന്നത് കാവ്യയുടെ സഹോദരി അശ്വതി ലേഖയാണ്. ഗാനത്തിന് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത് അശ്വതിയുടെ അമ്മ ലേഖയാണ്.

Also Read  എന്റെ സിനിമ ടിവിയില്‍ കണ്ടാല്‍ എണിറ്റോടും; ഫേസ്ബുക്ക് തെറിവിളി പേടിയാണ് ; ചില സിനിമകള്‍ എഴുതാന്‍ പറ്റിയില്ലല്ലോ എന്ന് വിഷമം വരുമെന്നും ശ്യാം പുഷ്‌ക്കരന്‍

സംവിധായകനായ വിഷ്ണുവും കാവ്യയുടെ ബന്ധുവാണ്. ഏഴുവര്‍ഷമായി സിനിമാ രംഗത്തുള്ള വിഷ്ണുവിന്റെ നാലാമത്തെ മ്യൂസിക് വീഡിയോ ആണിത്. മുഹമ്മദ് അഫ്താബാണ് ഈ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം.

വിമാനം, ഇരുപത്തൊന്നാം നൂറ്റാണ്ട്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ സിനിമകളില്‍ കാവ്യാ ആലപിച്ച പാട്ടുകള്‍ക് സ്വീകാര്യത ലഭിച്ചിരുന്നു.