കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ ഒരു മാസത്തോളം തനിക്ക് ഭക്ഷണം തന്നത് മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കേരള കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി.) ആണെന്നും സംഘടന എടുത്തു തന്ന ഫ്‌ളൈറ്റ് ടിക്കറ്റില്‍ നാട്ടിലെത്തിയിട്ടാണ് താന്‍ ഇന്ന് കാണുന്ന ആളായതെന്നും ഗായകന്‍ ഡബ്‌സി. ദുബായില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് പരാമര്‍ശം.
‘മൂന്നര വര്‍ഷം മുമ്പ് ഷാര്‍ജയിലും ദുബായിലുമായി ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഞാന്‍ ജോലി ചെയ്തിരുന്നു. ഒരു നോമ്പ് കാലത്തായിരുന്നു കൊറോണ കാരണം എന്റെയും കൂടെയുള്ള മറ്റ് ട്രാവല്‍ കണ്‍സള്‍ട്ടന്‍സിന്റെയും ജോലി നഷ്ടപ്പെട്ടത്. സാമ്പത്തികമായ ബുദ്ധിമുട്ടുകളിലൂടെയും മാനസിക പിരിമുറുക്കത്തിലൂടെയും എന്നെ പോലെ പലരും കടന്നു പോയ സമയമായിരുന്നു അത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ എന്നെ സഹായിച്ചത് കെ.എം.സി.സി.യാണ്. ഒരു മാസം എനിക്ക് തിന്നാന്‍ തന്ന ആള്‍ക്കാരാണ് അവര്‍.
കെ.എം.സി.സി. Photo: uae malayali directory
‘അതിനെക്കാളെല്ലാം ഉപരി ഞാന്‍ റാസല്‍ഖൈമയില്‍ നിന്നും സംഘടന ഒരുക്കി തന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ നാട്ടില്‍ പോയിട്ടാണ് ഇന്ന് ഈ കാണുന്ന ഡബ്‌സിയായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. കെ.എം.സി.സി. എന്ന വലിയ ഒരു കൂട്ടായ്മയുടെ ഫലം അനുഭവിച്ച ആളാണ് ഞാന്‍. അത്രക്കധികം സ്‌നേഹവും കടപ്പാടും അവരോടുണ്ട്. ഞാന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നതിന്റെ കാരണം നിങ്ങളോരോരുത്തരുമാണ്,’ ഡബ്‌സി പറഞ്ഞു.
ആര്‍ട്ടിസ്റ്റ് ഡബ്‌സി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഫാസില്‍ കൊവിഡ് മഹാമാരിക്കിടെ ജോലി നഷ്ടപ്പെട്ട് കേരളത്തിലെത്തിയതിനു ശേഷമാണ് സംഗീത മേഖലയില്‍ മികവ് തെളിയിച്ചത്. 2022 ല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ ഗാനത്തിലൂടെയാണ് ഡബ്‌സി ശ്രദ്ധേനായത്. ആവേശം സിനിമയിലെ ഇല്ലുമിനാറ്റി, മലബാറി ബാങ്ങര്‍, കൊത്ത രാജ തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്.
Content Highlight: singer dabzee talks about kmcc and his struggle