സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ശ്രീലങ്ക 2026 ടി-20 ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന് ന്യൂസിലാന്‍ഡിനോടാണ് ആതിഥേയര്‍ക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Victory in Colombo 💥
Matt Henry set the tone with 2-3 off his 2 overs as Rachin Ravindra picked up 4-27 off his 4 overs 🔥
📷 = ICC/Getty#SLvNZ #T20WorldCup pic.twitter.com/VlGbcNBdfu
— BLACKCAPS (@BLACKCAPS) February 25, 2026
തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശ്രീലങ്ക ടി-20 ലോകകപ്പ് സെമി കാണാതെ പുറത്താകുന്നത്. 2016, 2021, 2022, 2024, 2026 ലോകകപ്പുകളിലാണ് ലങ്ക സെമി കാണാതെ പുറത്തായത്.
2014ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ ശേഷം നടന്ന ഒറ്റ ലോകകപ്പിലും ശ്രീലങ്ക സെമി ഫൈനല്‍ കണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേവലം ടി-20 ലോകകപ്പുകളില്‍ മാത്രമല്ല, ഐ.സി.സിയുടെ ഒറ്റ ടൂര്‍ണമെന്റില്‍ പോലും കിരീടനേട്ടത്തിന് ശേഷം ശ്രീലങ്കയ്ക്ക് സെമി കളിക്കാന്‍ സാധിച്ചിട്ടില്ല.

ശ്രീലങ്ക 2023 ലോകകപ്പില്‍
ഐ.സി.സി ടൂര്‍ണമെന്റുകളുടെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ – 2015ന് ശേഷം
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
ഇന്ത്യ – 8 തവണ
ന്യൂസിലാന്‍ഡ് – 7 തവണ
ഇംഗ്ലണ്ട് – 7 തവണ (2026 ടി-20 ലോകകപ്പ് അടക്കം)
ഓസ്‌ട്രേലിയ – 5 തവണ
സൗത്ത് ആഫ്രിക്ക – 4 തവണ
പാകിസ്ഥാന്‍ – 3 തവണ
അഫ്ഗാനിസ്ഥാന്‍ – ഒരു തവണ
ബംഗ്ലാദേശ് – ഒരു തവണ
വെസ്റ്റ് ഇന്‍ഡീസ് – ഒരു തവണ
ശ്രീലങ്ക – 0
സൂപ്പര്‍ 8ല്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (26 പന്തില്‍ 47), രചിന്‍ രവീന്ദ്ര (22 പന്തില്‍ 32), കോള്‍ മക്കോന്‍ചി (23 പന്തില്‍ പുറത്താകാതെ 31), ഫിന്‍ അലന്‍ (13 പന്തില്‍ 23) എന്നിവരുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ഉയര്‍ത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 168ലെത്തി.
An action-packed first half in Colombo 🇱🇰🇳🇿
Tune in to watch #T20WorldCup LIVE action, broadcast details 📺 https://t.co/NPykWM7qqY pic.twitter.com/44Ro2fcotz
— ICC (@ICC) February 25, 2026
ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദുനിത് വെല്ലാലാഗെയാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ പാതും നിസങ്കയെ ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടു. ചരിത് അസലങ്ക (ഒമ്പത് പന്തില്‍ അഞ്ച്) കുശാല്‍ മെന്‍ഡിസ് (22 പന്തില്‍ 11), പവന്‍ രത്‌നനായകെ (18 പന്തില്‍ പത്ത്) എന്നിവരുടെ വിക്കറ്റുകളും അധികം വൈകാതെ പുറത്തായി.
23 പന്തില്‍ 31 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസാണ് ലങ്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.
ഒടുവില്‍ 20 ഓവറില്‍ ടീം എട്ടിന് 107 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
കിവികള്‍ക്കായി രചിന്‍ രവീന്ദ്ര നാല് വിക്കറ്റുമായി തിളങ്ങി. മാറ്റ് ഹെന്‌റി രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
A superb spell of 4/27 with the ball and useful runs with the bat propelled Rachin Ravindra to the @aramco POTM🥇
📝: https://t.co/hMg2rAXfsc pic.twitter.com/IE29DuUAqM
— ICC (@ICC) February 25, 2026
ഞായറാഴ്ചയാണ് സൂപ്പര്‍ 8ല്‍ ശ്രീലങ്കയുടെ അവസാന മത്സരം. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Since winning the T20 World Cup in 2014, Sri Lanka have not reached the semi-finals of any other ICC tournament.
