സി​മ്പി​ൾ ആ​ന്‍റ് ടേ​സ്റ്റി...​ബ്രെ​ഡ് ബ​നാ​ന ബോ​ൾ​സ്
Delicious
സി​മ്പി​ൾ ആ​ന്‍റ് ടേ​സ്റ്റി...​ബ്രെ​ഡ് ബ​നാ​ന ബോ​ൾ​സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 3:31 pm

നാലു​മ​ണി​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കാ‍വു​ന്ന പ​ല​ഹാ​ര​ങ്ങ​ളാ​ണ് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ടം. ജോ​ലി ക​ഴി​ഞ്ഞ് വ​ന്ന് കു​ട്ടി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​വു​ന്ന
സിം​പി​ളും എ​ന്നാ​ൽ ടേ​യ്സ്റ്റി ഒ​രു പ​ല​ഹാ​ര​മാ​ണ് ബ്രെ​ഡ് ബ​നാ​ന ബോ​ൾ​സ്.

ചേ​രു​വ​ക​ൾ

ബ്ര​ഡ് – 5 എ​ണ്ണം (അ​രി​കു​ക​ൾ ക​ള​ഞ്ഞ​ത്‍)
നേ​ന്ത്ര​പ്പ​ഴം – ഒ​ന്ന് (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
നെ​യ്യ് – ര​ണ്ട് ടി​സ്പൂ​ൺ
തേങ്ങ ചിരകിയത്- അരമുറി
പ​ഞ്ച​സാ​ര – ര​ണ്ട് ടീ​സ്പൂ​ൺ
ഏ​ല​ക്കാ​പ്പൊ​ടി – കാ​ൽ ടീ​സ്പൂ​ൺ
അ​ൽ‌​പം ബ്ര​ഡ് പൊ​ടി​ച്ച​ത്
എ​ണ്ണ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം ഒ​രു പാ​ൻ ചൂ​ടാ​ക്കി ര​ണ്ട് ടീ​സ്പൂ​ൺ നെ​യ്യ് ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ് വ​ച്ചി​രി​ക്കു​ന്ന നേ​ന്ത്ര​പ്പ​ഴം ചേ​ർ​ത്ത് വ​ഴ​റ്റു​ക.തേങ്ങ ചേർക്കുക. ര​ണ്ട് ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും കാ​ൽ ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ‌അ​ൽ‌​പ​നേ​രം കൂ​ടി വ​ഴ​റ്റി​യ ശേ​ഷം മാ​റ്റി വ​ക്കാം.
അ​ടു​ത്ത​താ​യി ബ്ര​ഡ് എ​ടു​ത്ത് ബ്ര​ഡി​ന്‍റെ അ​രി​കു​ക​ൾ വെ​ള്ള​ത്തി​ൽ​മു​ക്കി സോ​ഫ്റ്റാ​ക്കി എ​ടു​ക്കു​ക.​ഇ​തി​ലേ​ക്ക് ഓ​രോ​ന്നി​ലേ​ക്കും ത​യ്യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന നേ​ന്ത്ര​പ്പ​ഴം ചേ​ർ​ത്ത് ബോ​ളാ​ക്കി​യെ​ടു​ക്കു​ക. ഇ​ത് ബ്ര​ഡ് പൊ​ടി​യി​ൽ മു​ക്കി​യെ​ടു​ത്ത ശേ​ഷം ന​ന്നാ​യി ചൂ​ടാ​യ എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ക്കാം. ബ്ര​ഡ് ബ​നാ​ന റോ​ൾ റെ​ഡി.