പരുക്ക്; സിമിയോണ ഹാലപ്പ് ചൈന ഓപ്പണില്‍ നിന്ന് പിന്‍മാറി
Tennis
പരുക്ക്; സിമിയോണ ഹാലപ്പ് ചൈന ഓപ്പണില്‍ നിന്ന് പിന്‍മാറി
ന്യൂസ് ഡെസ്‌ക്
Sunday, 30th September 2018, 7:57 pm

ബീജിങ്: പുറംവേദനയെതുടര്‍ന്ന് ലോക ഒന്നാം നമ്പര്‍താരം സിമിയോണ ഹാലെപ്പ് ചൈന ഓപ്പണില്‍ നിന്ന് പിന്‍മാറി.

തുനീസിയയുടെ ഒന്‍സ് ജാബിയറുമായുള്ള മല്‍സരത്തിനിടെ പുറം വേദന ശകത്മായതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.ആദ്യ സെറ്റ് 6-1ന് ഒന്‍സ് സ്വന്തമാക്കിയിരുന്നു.

ALSO READ:ഫലസ്തീന്‍ കൗമാരപ്പോരാളി അഹദ് തമീമിയെ ആദരിച്ച് റയല്‍ മാഡ്രിഡ്; വിമര്‍ശനവുമായി ഇസ്രയേല്‍

“”പുറകില്‍ നല്ലവേദയുണ്ട്. എനിക്ക് കളിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പിന്‍മാറിയത്””. മല്‍സരശേഷം ഹാലപ്പ് പ്രതികരിച്ചു.വിദഗ്ധ ചികില്‍സ അത്യാവശ്യമാണെന്ന് പ്രതികരിച്ച ഹാലപ്പ് വിശ്രമം അത്യാവശ്യമാണെന്നും പിന്തുണയ്ക്കുന്ന ആരാധകര്‍ക്ക് നന്ദിയും അറിയിച്ചു.