സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു
COVID-19
സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 6:52 pm

ഗംഗ്‌ടോക്ക്: സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ നിന്നെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍ ക്വാറന്റീനിലായിരുന്നെന്നും സ്രവപരിശോധനഫലം പോസിറ്റീവാണെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. പെംപ ഷെറിംഗ് ബൂട്ടിയ പറഞ്ഞു. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഫെബ്രുവരി മുതല്‍ സംസ്ഥാനത്തേക്കുള്ള ആളുകളുടെ വരവ് സിക്കിം നിരോധിച്ചിരുന്നു. ഒക്ടോബര്‍ വരെ വിനോദസഞ്ചാരികളെ അനുവദിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: