സിംബാബ്‌വേയും ബെംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാനത്തെ മത്സരം ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് സിംബാബ്‌വേ നേടിയത്.
ക്രീസിലുള്ളത് 28 പന്തില്‍ 33 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റും 15 പന്തില്‍ 18 റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സുമാണ്. തദിവനാഷെ മരുമണിയെയാണ് സിംബാബ്‌വേയ്ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ നാല് റണ്‍സിനാണ് താരം കൂടാരം കയറിയത്. മെഹ്ദി ഹസന്റെ പന്തില്‍ യാസിര്‍ അലിയുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു മരുമണി.
സിംബാബ്‌വേ ലൈനപ്പില്‍ അടുത്തതായി ഇറങ്ങുന്നത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ്. ഈ മത്സരത്തില്‍ കളത്തിലിറങ്ങുന്നതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണും താരത്തെ കാത്തിരിക്കുന്നുണ്ട്. സിംബാബ്‌വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. തന്റെ 314ാം മത്സരത്തിനാണ് റാസ ഇറങ്ങുന്നത്. സിംബാബ്‌വേ താര ഹാമില്‍ട്ടണ്‍ മസാകാഡ്‌സയെ മറികടന്നാണ് റാസ ഈ മിന്നും നേട്ടത്തിലെത്തിയത്.
3⃣1⃣4⃣ caps. Countless memories. One Zimbabwe legend.
Congratulations to Sikandar Raza on becoming Zimbabwe’s most capped international cricketer. pic.twitter.com/CK3jhDWWD3