ഐ.സി.സി 2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി സിംബാബ്‌വേ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നോട്ട് കുതിച്ചിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ സിംബാബ്‌വേ മറികടക്കുകയായിരുന്നു.
— Zimbabwe Cricket (@ZimCricketv) February 19, 2026
48 പന്തില്‍ പുറത്താകാതെ 63 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് ഷെവ്‌റോണ്‍സിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 26 പന്തില്‍ 45 റണ്‍സടിച്ചപ്പോള്‍ 26 പന്തില്‍ 34 റണ്‍സുമായി താഡിവനാഷെ മരുമാണിയും തിളങ്ങി.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് കളിയിലെ താരം.
For his 45 off 26 deliveries, with six boundaries, Sikandar Raza is the Player of the Match against Sri Lanka. 🙌#SLvZIM #T20WorldCup pic.twitter.com/vpuJMzvatl
— Zimbabwe Cricket (@ZimCricketv) February 19, 2026
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരനേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റാസയെ തേടിയെത്തി. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന നേട്ടമാണ് റാസ സ്വന്തമാക്കിയത്. ഇന്ത്യന്‍ ലെജന്‍ഡ് രോഹിത് ശര്‍മയെ മറികടന്നുകൊണ്ടായിരുന്നു റാസയുടെ നേട്ടം.
ഐ.സി.സി ടൂര്‍ണമെന്റില്‍ കളിയിലെ താരമാകുന്ന പ്രായേമറിയ ക്യാപ്റ്റന്‍
(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 39 വയസും 301 ദിവസവും*
രോഹിത് ശര്‍മ – ഇന്ത്യ – 37 വയസും 331 ദിവസവും
രോഹിത് ശര്‍മ – ഇന്ത്യ – 37 വയസും 55 ദിവസവും
Sikandar Raza’s brisk 45 made the difference as Zimbabwe beat Sri Lanka in the #T20WorldCup 2026 🙌
He wins the @aramco POTM🏅
📝: https://t.co/OdciG6vamS pic.twitter.com/aFRp2YyXce
— ICC (@ICC) February 19, 2026
ഇതിന് പുറമെ ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന പ്രായമേറിയ രണ്ടാമത് താരമെന്ന നേട്ടവും റാസ തന്റെ പേരിനൊപ്പം കുറിച്ചു. ലങ്കന്‍ ലെജന്‍ഡ് സനത് ജയസൂര്യയാണ് ഈ റെക്കോഡില്‍ ഒന്നാമന്‍.

സനത് ജയസൂര്യ
ടി-20 ലോകകപ്പില്‍ കളിയിലെ താരമാകുന്ന പ്രായേമറിയ താരം
(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)
സനത് ജയസൂര്യ – ശ്രീലങ്ക – 39 വയസും 345 ദിവസവും
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 39 വയസും 301 ദിവസവും*
ഷോയ്ബ് മാലിക് – പാകിസ്ഥാന്‍ – 39 വയസും 279 ദിവസവും
തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 39 വയസും 155 ദിവസവും
ഡേവിഡ് വീസി – സ്‌കോട്‌ലാന്‍ഡ് – 39 വയസും 15 ദിവസവും

സിക്കന്ദര്‍ റാസ. Photo: ICC
അതേസമയം, ഗ്രൂപ്പ് ബി-യില്‍ നിന്നും മുന്നേറിയ സിംബാബ്‌വേ ഇന്ത്യയുള്‍പ്പടെയുള്ള ഗ്രൂപ്പ് വണ്ണില്‍ നിന്നുമാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കളിക്കുക. ഇന്ത്യയ്ക്ക് പുറമെ വെസ്റ്റ് ഇന്‍ഡീസും സൗത്ത് ആഫ്രിക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
2026 ടി-20 ലോകകപ്പ് – സൂപ്പര്‍ 8
ഗ്രൂപ്പ് 1
- ഇന്ത്യ
- സൗത്ത് ആഫ്രിക്ക
- വെസ്റ്റ് ഇന്‍ഡീസ്
- സിംബാബ്‌വേ
ഗ്രൂപ്പ് 2
- ഇംഗ്ലണ്ട്
- ന്യൂസിലാന്‍ഡ്
- പാകിസ്ഥാന്‍
- ശ്രീലങ്ക
സൂപ്പര്‍ 8ല്‍ സിംബാബ്‌വേ
ഫെബ്രുവരി 23 vs വെസ്റ്റ് ഇന്‍ഡീസ് – മുംബൈ
ഫെബ്രുവരി 26 vs ഇന്ത്യ – ചെന്നൈ
മാര്‍ച്ച് 1 vs സൗത്ത് ആഫ്രിക്ക – ദല്‍ഹി
Content Highlight: Sikandar Raza becomes the oldest captain to win Player Of The Match award in ICC Tournaments
