2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ 8ലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്‌റോണ്‍സിന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തില്‍ 184ല്‍ അവസാനിച്ചു.
Clearing the ropes 1⃣7️⃣ times 💥
Contributions from top to bottom 🤝A record-breaking performance from #TeamIndia batters 🫡#T20WorldCup | #MenInBlue | #INDvZIM pic.twitter.com/kEdYC3p6JJ
— BCCI (@BCCI) February 26, 2026
യുവതാരം ബ്രയാന്‍ ബെന്നറ്റിന്റെ അപരാജിത ചെറുത്തുനില്‍പ്പിലാണ് സിംബാബ്‌വേ ഇന്ത്യ ഉയര്‍ത്തിയ റണ്‍ മല പിന്തുടര്‍ന്നത്. ബെന്നറ്റ് 59 പന്ത് നേരിട്ട് പുറത്താകാതെ 97 റണ്‍സ് നേടി. 21 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
Zimbabwe go down fighting to India by 72 runs, with Brian Bennett unbeaten on 97 in a valiant effort.
Match Details 👉 https://t.co/g2gFunqo4M#INDvZIM #T20WorldCup pic.twitter.com/B5QNQQisSj
— Zimbabwe Cricket (@ZimCricketv) February 26, 2026
ഈ പ്രകടനത്തിന് പിന്നാലെ റാസ അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ നേട്ടത്തിലെത്തുന്ന ആദ്യ സിംബാബ്‌വന്‍ താരവും 14ാം താരവുമാണ് റാസ.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ്
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
- ബാബര്‍ അസം – പാകിസ്ഥാന്‍ – 4596
- രോഹിത് ശര്‍മ – ഇന്ത്യ – 4231
- വിരാട് കോഹ്‌ലി – ഇന്ത്യ – 4188
- ജോഷ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 4012
- പോള്‍ സ്റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 3895
- മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 3531
- മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 3414
- മുഹമ്മദ് വസീം – യു.എ.ഇ – 3338
- ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ – 3277
- സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 3243
- വിരണ്‍ദീപ് സിങ് – മലേഷ്യ – 3180
- ആരോണ്‍ ഫിഞ്ച് – ഓസ്ട്രേലിയ – 3120
- ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 3038
- സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 3016
- ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്ട്രേലിയ – 2897

സിക്കന്ദര്‍ റാസ
ഈ നേട്ടത്തിന് പിന്നാലെ ഒരു ഐക്കോണിക് ഡബിളും റാസയുടെ പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റും 3,000 റണ്‍സും നേടുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന നേട്ടമാണ് റാസ തന്റെ പേരിന് നേരെ കുറിച്ചത്. 3016 റണ്‍സിന് പുറമെ 104 വിക്കറ്റുകളും ഇന്റര്‍നാഷണല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ റാസ തന്റെ പേരിനൊപ്പം കുറിച്ചിട്ടുണ്ട്.
മലേഷ്യന്‍ താരം വിരണ്‍ദീപ് സിങ്ങാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

വിരണ്‍ദീപ് സിങ്
ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും റാസ സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഏഴ് റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് റാസ കുട്ടിക്രിക്കറ്റില്‍ ഏഴായിരമടിച്ചത്.
323 ഇന്നിങ്സില്‍ നിന്നും 25.63 ശരാശരിലും 135.59 സ്ട്രൈക് റേറ്റിലും 7024 റണ്‍സാണ് റാസ സ്വന്തമാക്കിയത്. 37 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ റാസയുടെ പേരിലുള്ളത്.

സിക്കന്ദര്‍ റാസ
കരിയറില്‍ സിംബാബ്‌വേ ദേശീയ ടീമിന് പുറമെ ചിറ്റഗോങ് വൈക്കിങ്‌സ്, ദാംബുള്ള ഓറ, ദുബായ് ക്യാപിറ്റല്‍സ്, കറാച്ചി കിങ്‌സ്, ഖുല്‍ന ടൈഗേഴ്‌സ്, ലാഹോര്‍ ഖലന്ദേഴ്‌സ്, ലാഹോര്‍ വൈറ്റ്‌സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മഷോണലാന്‍ഡ് ഈഗിള്‍സ്, മറ്റബെലെലാന്‍ഡ് ടസ്‌കേഴ്‌സ്, മിസ് ഐനാക് നൈറ്റ്‌സ്, നോര്‍താംപ്ടണ്‍ഷെയര്‍, പാള്‍ റോയല്‍സ്, പക്തിയ പാന്തേഴ്‌സ്, പഞ്ചാബ് കിങ്‌സ്, രംഗ്പൂര്‍ റൈഡേഴ്‌സ്, സിയാറ്റില്‍ ഓര്‍ക്കാസ്, ഷാര്‍ജ വാറിയേഴ്‌സ്, സതേണ്‍ റോക്‌സ്, സെന്റ് ലൂസിയ കിങ്‌സ്, ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ്, ഷ്വാനെ സ്പാര്‍ട്ടന്‍സ്, സിംബാബ്‌വേ XI എന്നിവര്‍ക്കായാണ് താരം ബാറ്റെടുത്തത്.
Content Highlight: Sikandar Raza becomes 2nd player to complete 3,000 runs and 100 wickets in T20I
