കുര്യനെ പ്രതിയാക്കേണ്ടെന്ന് തീരുമാനിച്ചത് നായനാരുടെ സാന്നിദ്ധ്യത്തില്‍: സിബി മാത്യൂസ്
Kerala
കുര്യനെ പ്രതിയാക്കേണ്ടെന്ന് തീരുമാനിച്ചത് നായനാരുടെ സാന്നിദ്ധ്യത്തില്‍: സിബി മാത്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2013, 2:15 pm

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിയാക്കേണ്ടെന്ന് തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സാന്നിദ്ധ്യത്തിലാണെന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസ്.[]

കുര്യനെതിരായി പരാതി ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഐ.ജി അന്വേഷിച്ചിരുന്നു. കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്നായിരുന്നു ഐ.ജിയുടെ നിലപാട്. എന്നാല്‍ കുര്യനെ പ്രതി ചേര്‍ക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ജനാര്‍ദ്ദനക്കുറുപ്പ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും സിബി മാത്യൂസ് പറഞ്ഞു.

കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവെച്ച ജി. ജനാര്‍ദ്ദനക്കുറുപ്പ് പി.ജെ കുര്യനെ പ്രതിചേര്‍ക്കാതിരുന്നത് സിബി മാത്യൂസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണ വൈഭവമാണെന്ന് പറഞ്ഞിരുന്നു.