ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ വീണ്ടും സിബി മലയില്‍ ജയറാം കൂട്ടുകെട്ട്
Daily News
ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ വീണ്ടും സിബി മലയില്‍ ജയറാം കൂട്ടുകെട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2014, 1:38 pm

[] ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും സിബി മലയിലും വീണ്ടുമൊന്നിക്കുന്നു. 2005ല്‍ പുറത്തിറങ്ങിയ ആലീസ് ഇന്‍ വന്‍ണ്ടര്‍ലാന്‍ഡ് ആണ് ജയറാം-സിബി കൂട്ടുകെട്ടിലിറങ്ങിയ അവസാന സിനിമ. ഹാസ്യത്തിനു പ്രാധാന്യമുള്ള കുടുംബ ചിത്രത്തില്‍ പ്രിയാമണിയാണ് നായിക.

ജയറാം സിബിമലയില്‍ കൂട്ടുകെട്ടിലെ അവസാന ചിത്രങ്ങളായ അമൃതം, ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നെങ്കിലും പുതിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് നായകനുള്ളത്. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു കുടുംബചിത്രമായിരിക്കും ഈ സിബി ചിത്രമെന്ന് ജയറാം പറഞ്ഞു.

ഗിരീഷ്‌കുമാര്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഷാജോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതു വരെ പേര് തീരുമാനിച്ചിട്ടില്ല.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംവിധാന രംഗത്തേക്ക് മടങ്ങി വന്നത്. ആസിഫ് അലി നായകനായ ഉന്നമായിരുന്നു സിബിയുടെ അവസാന ചിത്രം. ഈ സിനിമയിലൂടെ സിബി ഹിറ്റുകള്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.