കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ സംവിധായകനാണ് സിബി മലയില്‍. തന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാകരിയറില്‍ അനവധി മികച്ച സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആദ്യ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍.
കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ സംവിധായകനാണ് സിബി മലയില്‍. തന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാകരിയറില്‍ അനവധി മികച്ച സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആദ്യ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍.
‘ആ സമയം ഓടരുതമ്മാവാ ആളറിയാം’ പടത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. തരംഗിണി സ്റ്റുഡിയോയില്‍ വെച്ചാണ്. ഒരു ഉച്ചയായപ്പോള്‍ നടന്‍ ശ്രീനാഥ് എന്നെ വിളിച്ചു, ശ്രീനാഥ് അന്നാ പടത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദവും ഉണ്ടായിരുന്നു. താന്‍ ഒന്ന് ഇവിടെ വരാമോ, നിന്നെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു.
ഞാന്‍ ചെന്നു, വെളുത്ത താടിയുള്ള ഒരാള്‍ അവിടെ ഇരിപ്പുണ്ട്, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ നമ്പിനാരായണന്‍. ഇത് എന്റെ കോ-ബ്രദര്‍ സുബ്രഹ്‌മണ്യന്‍. നിങ്ങളെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. നിങ്ങളുടെ സഹായത്തോടുകൂടി ഇദ്ദേഹത്തിന് ഒരു പടം ചെയ്യണമെന്നുണ്ട്’ എന്ന്.
അങ്ങനെയാണ് ആ പ്രോജക്ട് ഞങ്ങള്‍ തുടങ്ങുന്നത്,’സിബി മലയില്‍ പറയുന്നു.

കഥയും തിരക്കഥയും ധാരണയായെങ്കിലും നടീനടന്മാരുടെ ഡേറ്റുകള്‍ ഒത്തുവന്നില്ലെന്നും ആ പ്രോജക്ട് ഒഴിവാക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു പറഞ്ഞു. എന്നാല്‍ നിര്‍മാതാവ് വിട്ടുകൊടുത്തില്ലെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എനിക്ക് വേണ്ടത്, താരങ്ങള്‍ ആരെന്നത് പ്രശ്നമല്ല. മറ്റൊരു കഥ ആലോചിച്ച് വിവരം അറിയിക്കൂ എന്ന് പറഞ്ഞു. അങ്ങനെ ആലോചിച്ചുണ്ടായ സിനിമയാണ് മുത്താരം കുന്ന് പി.ഒ. ആയിടെ ജഗദീഷ് എന്റെ അടുത്തുവന്ന് ഒരു കഥയുണ്ട് എന്നും ശ്രീനിവാസന് അത് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു.
ഞാന്‍ പുതിയ സിനിമ ചെയ്യാന്‍ പോകുന്നുവെന്നുള്ള കാര്യം അവര്‍ക്കറിയാം. ജഗദീഷ് ആദ്യം പറയുന്ന കഥ ഒരു പാരലല്‍ കോളേജില്‍ നടക്കുന്നതുപോലെയായിരുന്നു. പക്ഷേ, ശ്രീനി ആ കഥയ്ക്ക് ഡ്രൈനസ് ഉണ്ടാകുമെന്ന് പറഞ്ഞ് കഥ ഗുസ്തിയുടെ പശ്ചാത്തലത്തിലേക്ക് മാറ്റി,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil talks about his first film and the experiences he had while making it