'വണ്‍ ബൈ ടു 'വില്‍ ശ്യാമപ്രസാദ് നടനാകുന്നു
Movie Day
'വണ്‍ ബൈ ടു 'വില്‍ ശ്യാമപ്രസാദ് നടനാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2013, 11:23 am

[]സംവിധായകന്‍ ശ്യാമപ്രസാദ് ഇനി നടന്റെ റോളില്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടു എന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്യാമ പ്രസാദ് അഭിനയ രംഗത്തെത്തുന്നത്. []

കഥാപാത്രത്തിന് അനുയോജ്യനായ വ്യക്തി ആയതിനാലാണ് ശ്യാമപ്രസാദിനെ പരിഗണിച്ചതെന്നും കഥ കേട്ടപ്പോള്‍ അദ്ദേഹം സമ്മതിച്ചെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

ബി രാകേഷ് ആണ്  വണ്‍ ബൈ ടു നിര്‍മിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍.

സൈക്കോ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മുരളി ഗോപിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി റോസ്, ഇഷാ തല്‍വാര്‍ എന്നിവരാണ് നായികമാര്‍.

അശ്വിന്‍ മാത്യു, അഴകര്‍ പെരുമാള്‍, ശ്രുതി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.