എഡിറ്റര്‍
എഡിറ്റര്‍
ഷുക്കൂര്‍ വധം: എം.വി ഗോവിന്ദന്റെ മകന്‍ പ്രതിപ്പട്ടികയില്‍
എഡിറ്റര്‍
Tuesday 27th March 2012 9:10am

കണ്ണൂര്‍: കണ്ണൂരിലെ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ശ്യാംജിത്തിനെ പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. എട്ട് പേരെക്കൂടി പുതുതായി പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണു പട്ടിക സമര്‍പ്പിച്ചത്. നേരത്തേ 12 പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞമാസം 20ന് കണ്ണപുരം കീഴറ വള്ളുവന്‍ കടവിലാണ് മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisement