കൊച്ചി: ശുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ. ഹൈക്കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ശുഹൈബിന്റെ പിതാവിന്റെ ഹരജി പരിഗണിക്കവേയായിരുന്നു സി.ബി.ഐ നിലപാട് വ്യക്താമക്കിയത്.
കോടതി പറഞ്ഞാല്‍ ശുഹൈബ് വധക്കേസ് അന്വേഷിക്കാം. നിലവില്‍ കേസ് ഡയറി പരിശോധിക്കാനുള്ള അനുമതി സി.ബി.ഐക്കില്ല. അതുകൊണ്ട് തന്നെ കേസിന്റെ നിലവിലെ അവസ്ഥ അറിയില്ല. കോടതി നിര്‍ദേശിച്ചാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോടതി പറഞ്ഞു.
Dont Miss മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയുടെ നിലവാരത്തിലെത്താന്‍ ആയിട്ടില്ല: ഗാര്‍ഡിയോള
അതേസമയം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും അവിടുത്തെ കൊലപാതകങ്ങളിലെ ഗൂഡാലോചനകള്‍ പുറത്തുവരണമെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാല്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് വാടക കൊലയാളികള്‍ ആണെന്ന് ശുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആയുധം കണ്ടെത്തിയത് ശരിയായ നടപടിക്രമങ്ങൡലൂടെയല്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടായെന്നും അഭിഭാഷകന്‍ പറഞ്ഞു.
ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
