എഡിറ്റര്‍
എഡിറ്റര്‍
എന്റെ മുഖം ഒരു നായികയ്ക്ക് ചേര്‍ന്നതല്ല: ശ്രുതി ഹാസന്‍
എഡിറ്റര്‍
Wednesday 22nd May 2013 12:12pm

shruthi

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ എന്ന ബാനറില്‍ സിനിമയിലെത്തിയ ശ്രുതി ഹാസന് സിനിമയോട് എന്നും ആരാധന തന്നെയാണ്. എന്നാല്‍ ഒരു നായിക എന്ന നിലയിലേക്ക് ഉയരാന്‍ തന്നെക്കൊണ്ട് കഴിയില്ലെന്ന് ശ്രുതി ഹാസന്‍ ഉറപ്പിച്ചിരുന്നു. തന്റെ രൂപം നായികാസങ്കല്‍പ്പത്തിന് ചേര്‍ന്നതല്ലെന്ന് ഒരു കാലത്ത് ശ്രുതി ഉറച്ചുവിശ്വസിച്ചിരുന്നു.

ഒരു അഭിനേത്രിയാകാന്‍ എന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ നായികാവേഷത്തിലെത്തുന്ന ഞാന്‍ വളരെ മോശമായിരിക്കുമെന്ന് എനിയ്ക്ക് തന്നെ തോന്നി.

Ads By Google

സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ളതുകൊണ്ട് തന്നെ വെയിലത്ത് ഓടാനും ചാടാനുമൊക്കെ തയ്യാറായിരുന്നു. ഞാന്‍ കണ്ടുവളര്‍ന്ന നായികമാരെല്ലാം സുന്ദരിമാരായിരുന്നു.

എനിയ്ക്ക് അങ്ങനെ ആകാന്‍ കഴിയുമോ എന്ന് ചിന്തിച്ചിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് സംരംഭം തുടങ്ങാനും അഭിനയിക്കാനും പാടാനും എല്ലാം ഏറെ താത്പര്യമായിരുന്നു. – ശ്രുതി പറയുന്നു.

ശ്രുതി ഹാസന്റെ ആദ്യ ഹിന്ദി ചിത്രം ലക്ക് ആയിരുന്നു. ഇനി ജൂണ്‍ 19 ന് ഡി ഡേ, രാമയ്യ വസ്ത വയ്യ തുടങ്ങിയ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.

ഒരേ ദിവസം തന്നെ തന്റെ രണ്ട് ചിത്രങ്ങള്‍ റിലീസ് ആകുന്നതില്‍ സന്തോഷമുണ്ടെന്നും തികച്ചും യാദൃശ്ചികമായാണ് റിലീസിങ് ഡേറ്റ് ഒത്തുവന്നതെന്നും ശ്രുതി പറയുന്നു. രണ്ട് ചിത്രത്തിലേയും കഥാപാത്രങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. – ശ്രുതി പറയുന്നു.

തമിഴിലും തെലുങ്കിലുമുള്‍പ്പെടെ കൈനിറയെ ചിത്രങ്ങളുള്ള ശ്രുതി തന്റെ യാത്രയില്‍ ഏറെ സന്തോഷവതിയാണ്. ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി പ്രേക്ഷര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുക്കുകയെന്നത് തന്നെയാണ് താരത്തിന്റെ ലക്ഷ്യവും.

Advertisement