തഗ് ലൈഫ് പരാജയമായത് അച്ഛനെ ബാധിച്ചിട്ടില്ല, ഇപ്പോഴുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം: ശ്രുതി ഹാസന്‍
Indian Cinema
തഗ് ലൈഫ് പരാജയമായത് അച്ഛനെ ബാധിച്ചിട്ടില്ല, ഇപ്പോഴുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം: ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st September 2025, 7:57 pm

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി ഹാസന്‍. ഹേ റാമിലൂടെയാണ് ശ്രുതി ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിലൂടെ അരങ്ങേറിയ താരം ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയാണ് നായികാവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ശ്രുതി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അച്ഛനായ കമല്‍ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസന്‍. കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫ് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു നേരിട്ടത്. വന്‍ പ്രതീക്ഷയിലെത്തിയ ചിത്രം പരാജയമായതിനെക്കുറിച്ച് കമല്‍ ഹാസന്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ശ്രുതി ഹാസന്‍.

തഗ് ലൈഫിന്റെ പരാജയം അച്ഛനെ ഒട്ടും ബാധിച്ചിട്ടില്ല. അദ്ദേഹം കടന്നുവന്ന ജനറേഷന്‍ അത്തരത്തിലുള്ള ഒന്നായിരുന്നു. സിനിമയില്‍ നിന്ന് ലഭിക്കുന്ന പൈസയെല്ലാം തിരിച്ച് സിനിമയില്‍ തന്നെ ഡെപ്പോസിറ്റ് ചെയ്ത് പുതിയ പടം എടുത്താണ് അദ്ദേഹം ഇന്ന് ഈ കാണുന്ന സ്ഥാനത്ത് എത്തിയത്. കാലങ്ങളായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

There is no ban on thug life, freedom of expression should be protected; Supreme Court disposes of the petition

ഇപ്പോഴാണല്ലോ ബോക്‌സ് ഓഫീസിനെക്കുറിച്ച് പ്രേക്ഷകര്‍ ടെന്‍ഷനടിക്കാന്‍ തുടങ്ങിയത്. എത്ര കിട്ടി, എത്ര നഷ്ടമായി എന്നുള്ള കണക്കുകളാണ് പ്രേക്ഷകര്‍ക്ക് അറിയാന്‍ താത്പര്യം. അതിനെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെടുന്നയാളല്ല അച്ഛനെന്ന് എനിക്ക് നന്നായി അറിയാം. സിനിമ ചെയ്യുക എന്നതിനപ്പുറത്തേക്ക് ഒന്നും അദ്ദേഹത്തെ ബാധിക്കില്ല,’ ശ്രുതി ഹാസന്‍ പറയുന്നു.

പത്തു വര്‍ഷം മുമ്പ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടും കോടി ക്ലബ്ബും ആളുകളുടെ ചര്‍ച്ചാവിഷയമായിരുന്നില്ലെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയെന്നും എല്ലാവരും കളക്ഷനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും താരം പറഞ്ഞു. ഒരു നടിയെന്ന നിലയില്‍ കളക്ഷന്‍ നമ്പറുകള്‍ തന്നെ ബാധിക്കുന്നില്ലെന്നും ക്രാഫ്റ്റിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറയുന്നു.

മണിരത്‌നവും കമല്‍ ഹാസനും 38 വര്‍ഷത്തിന് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. വന്‍ പ്രതീക്ഷയിലും വമ്പന്‍ ബജറ്റിലുമെത്തിയ ചിത്രം മുടക്കുമുതല്‍ പോലും നേടാതെയാണ് കളംവിട്ടത്. കണ്ടുമടുത്ത കഥയുടെ ബോറന്‍ അവതരണമായിരുന്നു തഗ് ലൈഫ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 100 കോടി പോലും നേടിയില്ലായിരുന്നു.

Content Highlight: Shruti Haasan saying failure of Thug Life movie doesn’t affect Kamal Haasan