എഡിറ്റര്‍
എഡിറ്റര്‍
എല്ലാകാര്യത്തിലും അച്ഛനും സഹോദരിക്കുമൊപ്പം; കമല്‍ഹാസന്‍-ഗൗതമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രുതി ഹാസന്‍
എഡിറ്റര്‍
Friday 4th November 2016 12:12pm

sruthi12


മുന്‍പൊരിക്കല്‍ എന്തുകൊണ്ട് ഗൗതമിയെ അമ്മയെന്ന് വിളിക്കുന്നില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ എന്തിനാണ് അവരെ അങ്ങനെ വിളിക്കേണ്ടത് എന്നായിരുന്നു ശ്രുതിയുടെ മറുപടി.


കമല്‍ഹാസനുമായി വേര്‍പിരിയുകയാണെന്ന ഗൗതമിയുടെ പ്രസ്താവന ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇതിന് പിന്നാലെ തന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം കമലിന്റെ മകള്‍ ശ്രുതിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഗൗതമിയുമായുള്ള ശ്രുതിയുടെ വഴക്കാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാകാന്‍ കാരണമെന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായപ്പോഴൊക്കെ കമല്‍ഹാസന്‍ മകള്‍ക്കൊപ്പം നിന്നത് ഗൗതമിയെ ചൊടിപ്പിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ട്.

മാത്രമല്ല ഗൗതമിയുടെ പ്രസ്താവന വരുന്നതിന് തൊട്ടു മുമ്പുള്ള ശ്രുതിയുടെ ഒരു ട്വീറ്റും ഇതിന് കാരണമായി.

നമ്മുടെ ഉള്ളില്‍ പെട്ടന്നുണ്ടാകുന്ന ചില മാറ്റങ്ങള്‍ നമ്മെ തന്നെ അതിശയിപ്പിക്കാറുണ്ട്. എല്ലാം തിരിച്ചറിയുന്ന നിമിഷത്തില്‍, അല്ലെങ്കില്‍ പുതിയൊരു കാഴ്ചപ്പാടുകള്‍ക്ക് തുടക്കമാകും ചില മാറ്റങ്ങള്‍ ഇങ്ങനെയായിരുന്നു ശ്രുതിയുടെ ട്വീറ്റ്.

ഗൗതമി കമലുമായി വേര്‍പിരിയാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരുന്നു ഈ ട്വീറ്റിന് പിന്നിലെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ ഈ വിഷയത്തിലൊക്കെ നിലപാട് വ്യക്തമാക്കി ശ്രുതി ഹാസന്‍ എത്തി.

വേര്‍പിരിയലുമായി ബന്ധപ്പെട്ട് താനൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും ആരുടെയും വ്യക്തിജീവിതത്തെക്കുറിച്ചോ അവരുടെ തീരുമാനത്തെക്കുറിച്ചോ താന്‍ ഒരു അഭിപ്രായവും പറയാറില്ലെന്നുമായിരുന്നു ശ്രുതിയുടെ മറുപടി.

എല്ലാ കാര്യത്തിലും തന്റെ അച്ഛനും കുടുംബത്തിനും സഹോദരിക്കുമൊപ്പമേ നില്‍ക്കാറുള്ളൂ എന്നും മറ്റുള്ളകാര്യങ്ങളിലൊന്നും തനിക്ക് അഭിപ്രായമില്ലെന്നും ശ്രുതി വ്യക്തമാക്കി.

മുന്‍പൊരിക്കല്‍ എന്തുകൊണ്ട് ഗൗതമിയെ അമ്മയെന്ന് വിളിക്കുന്നില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ എന്തിനാണ് അവരെ അങ്ങനെ വിളിക്കേണ്ടത് എന്നായിരുന്നു ശ്രുതിയുടെ മറുപടി. എനിക്കൊരു അമ്മയുണ്ട്. ശാരിക, എന്നാല്‍ എന്റെ അച്ഛന് ഗൗതമിയുമായി ജീവിക്കുമ്പോഴാണ് സന്തോഷം. അതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല- ഇതായിരുന്നു ശ്രുതി ഹാസന്റെ മറുപടി.

ശ്രുതിയും കമല്‍ഹാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ സെറ്റിനിടെയാണ് ഗൗതമിയും ശ്രുതിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

അക്ഷര ഹാസന്‍ ആയിരുന്നു സിനിമയുടെ സഹസംവിധായിക. ഗൗതമി ആയിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍. ഇതില്‍ ഗൗതമി ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ശ്രുതിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും, ഒരു ദിവസം ഷൂട്ടിങ് തന്നെ നിര്‍ത്തി വെക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പിന്നീട് ശ്രുതി തന്നെ വാര്‍ത്തയുടെ വിശദീകരണവുമായി രംഗത്തെത്തി. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ വ്യക്തിപരമല്ലെന്നുമായിരുന്നു ശ്രുതിയോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത്.

Advertisement