'പ്രിയപ്പെട്ട ജയസൂര്യ, മേരിക്കുട്ടിയില്‍ നിന്നും ഞാന്‍ മോചിതനായിട്ടില്ല': മേരിക്കുട്ടിയുമായി പ്രണയത്തിലായെന്ന് ശ്രീകുമാര്‍ മേനോന്‍
Movie Day
'പ്രിയപ്പെട്ട ജയസൂര്യ, മേരിക്കുട്ടിയില്‍ നിന്നും ഞാന്‍ മോചിതനായിട്ടില്ല': മേരിക്കുട്ടിയുമായി പ്രണയത്തിലായെന്ന് ശ്രീകുമാര്‍ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd June 2018, 6:47 pm

രഞ്ജിത് ശങ്കറിന്റെ “ഞാന്‍ മേരിക്കുട്ടിക്ക്” ലഭിക്കുന്ന കൈയടികള്‍ നിലയ്ക്കുന്നില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഏറ്റവുമൊടുവില്‍ ചിത്രത്തിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ജയസൂര്യയെയും രഞ്ജിത്തിനെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാര്‍ മേനോന്‍ താന്‍ മേരിക്കുട്ടിയില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നു സൂചിപ്പിക്കുന്നത്. ജയസൂര്യയെ സിനിമയിലെങ്ങും കാണാന്‍ സാധിച്ചില്ലെന്നും, സ്വാഭാവിക അഭിനയം തന്നെ വിസ്മയിപ്പിച്ചുവെന്നും ശ്രീകുമാര്‍ കുറിക്കുന്നു. ജയസൂര്യയിലെ മേരിക്കുട്ടിയുമായി താന്‍ പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്തിനെയും ശ്രീകുമാര്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. എല്‍.ജി.ബി.ടി. സമൂഹത്തിന്റെ കരുത്തിനെയും കഴിവിനെയും കുറിച്ച് കാഴ്ചക്കാരെ ബോധവാന്മാരാക്കിയിരിക്കുകയാണ് രഞ്ജിത്തെന്നും, മലയാളികളുടെ മനസ്സിലെ ക്ലീഷേകളെയാണ് അദ്ദേഹം തച്ചുടച്ചു കളഞ്ഞിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

കണ്ടുമറക്കുന്ന ഒരു സിനിമയ്ക്കപ്പുറം മികച്ച ഒരനുഭവം സമ്മാനിച്ചതിന് ഇരുവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാനൊരുങ്ങുകയാണ് പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം: