ഇന്ത്യ-സിംബാബ്‌വേ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു.
ഈ മത്സരത്തില്‍ കൂടി ടോസ് വിജയിച്ചതോടെ ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടോസ് വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനാവാനും അയ്യര്‍ക്ക് സാധിച്ചു. ക്യാപ്റ്റനായി എട്ടാം മത്സരത്തിലാണ് അയ്യര്‍ക്ക് ടോസ് അനുകൂലമാവുന്നത്. ഇന്ത്യന്‍ ഇതിഹാസ ക്യാപ്റ്റന്‍ എം.എസ് ധോണിയെ മറികടന്നാണ് ശ്രേയസിന്റെ കുതിപ്പ്. ഏഴ് തവണയാണ് ധോണി തുടര്‍ച്ചയായി ടോസ് വിജയിച്ചത്.
ടി-20 തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടോസ് വിജയിച്ച ക്യാപ്റ്റന്മാര്‍, ടോസുകളുടെ എണ്ണം, കാലഘട്ടം
ശ്രേയസ് അയ്യര്‍-8-(2026)
എം.എസ് ധോണി-7-(2010-2012)
വിരാട് കോഹ്ലി-6-(2019)
രോഹിത് ശര്‍മ-5-(2020-2022)
എം.എസ് ധോണി-5-(2007)
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ ഇന്ത്യ പരാജയപ്പെട്ടു. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയാണ് അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.
സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പരയും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും അയ്യരുടെ കീഴില്‍ ഇന്ത്യ കൈവിട്ടിരുന്നു.
അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ പരമ്പര ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. ഈ പരമ്പര സ്വന്തമാക്കി ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനാവും ശ്രേയസ് ലക്ഷ്യം വെക്കുക.
അതേസമയം യുവതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയിട്ടും മികവ് തെളിയിക്കാന്‍ സാധിക്കാത്ത സൂര്യവംശിക്ക് സിംബാബ്വേയ്‌ക്കെതിരെ മിന്നും പ്രകടനവുമായി തിരിച്ചുവരാന്‍ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
🚨 Toss and Team Update 🚨#TeamIndia elect to bowl in the 1st T20I against Zimbabwe