ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടി ശ്രേയസ് അയ്യര്‍. പരിക്ക് മൂലം പുറത്തായ തിലക് വര്‍മയ്ക്ക് പകരമായാണ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യയുടെ ടി-20 ടീമില്‍ തിരിച്ചെത്തുന്നത്. അതേസമയം പരിക്ക് മൂലം പുറത്തായ വാഷിങ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്‌ണോയിയും ടീമില്‍ തിരിച്ചെത്തി.
എന്നാല്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമായാണ് അയ്യരെ ടീമില്‍ തെരഞ്ഞെടുത്തത്. അതേസമയം രവി ബിഷ്‌ണോയി അഞ്ച് മത്സരങ്ങള്‍ക്കും ടീമില്‍ ഉണ്ടാകും.
ഇന്ത്യയ്ക്കുവേണ്ടി ടി-20യില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 604 റണ്‍സാണ് താരം നേടിയത്. 50.33 എന്ന ആവറേജ് 175.7 എന്ന സ്‌ട്രൈക്ക് റേറ്റും അയ്യര്‍ക്കുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് താരം ഫോര്‍മാറ്റില്‍ നേടിയത്.
അതേസമയം ബിഷ്‌ണോയ് ഇന്ത്യക്കുവേണ്ടി ടി-20യില്‍ 42 മത്സരങ്ങളില്‍ നിന്ന് 61 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ അതേ സ്‌ക്വാഡ് തന്നെയാണ് കിവീസിനെതിരെയും. ഇതോടെ പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ തിലക് വര്‍മയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കൂ.
അതേസമയം ജനുവരി 21നാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായ ഈ പരമ്പര ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്.