അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 മത്സരമാണിത്.
മത്സരത്തില്‍ കളിത്തിലിറങ്ങിയതിനോടൊപ്പം ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ നായകനായി അരങ്ങേറുന്ന ഏറ്റവും പ്രായും കൂടിയ മൂന്നാമത്തെ താരമാകാനാണ് അയ്യര്‍ക്ക് സാധിച്ചത്. ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം ചെന്ന താരം.
നിലവില്‍ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.
അതേസമയം ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തേടെ കാത്തിരുന്ന ഇന്ത്യന്‍ ഇലവനില്‍ വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണര്‍മാരായി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇറങ്ങുക.
വൈഭവ് സ്‌ക്വാഡില്‍ ഇടം നേടിയത് മുതല്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ജോഡികളായി കളത്തിലിറങ്ങുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ്.
ലോകകപ്പിന് ശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 പരമ്പരയില്‍ ഇരുവരും വമ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വൈഭവ് സ്‌ക്വാഡിലുള്ളതിനാല്‍ ഇടം കയ്യന്‍ അഭിഷേകിന് സ്വാഭാവിക സമ്മര്‍ദം ഉണ്ടാകും. സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മത്സരത്തില്‍ സഞ്ജുവും തകര്‍ത്തടിക്കേണ്ടി വരും.