ഇന്ത്യൻ ക്രിക്കറ്റിൽ ഇനി അയ്യര്‍ യുഗം; അരങ്ങേറ്റത്തിന് വൈഭവ്, സഞ്ജുവും ടീമില്‍
Cricket
ഇന്ത്യൻ ക്രിക്കറ്റിൽ ഇനി അയ്യര്‍ യുഗം; അരങ്ങേറ്റത്തിന് വൈഭവ്, സഞ്ജുവും ടീമില്‍
ഫസീഹ പി.സി.
Saturday, 6th June 2026, 1:36 pm

ഇന്ത്യന്‍ ടി – 20 ക്രിക്കറ്റില്‍ ഇനി ശ്രേയസ് അയ്യര്‍ യുഗം. ഇന്ന് മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ശ്രേയസിനെ ക്യാപ്റ്റനായി നിയമിച്ചത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നീക്കിയാണ് തീരുമാനം.

2023 ശേഷം ഇത് ആദ്യമായാണ് ശ്രേയസ് ഇന്ത്യൻ ടി – 20 ടീമിൽ ഇടം പിടിക്കുന്നത്.

നേരത്തെ തന്നെ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്യാപ്റ്റനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനമായത്.

ടി – 20 ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിനെയും ഇഷാന്‍ കിഷനെയും പരിഗണിച്ചിരുന്നു. എന്നാല്‍, ഐ.പി.എല്ലിലെ നായകമികവാണ് ശ്രേയസിന് തുണയായത്. ഐ.പി.എല്ലില്‍ മൂന്ന് ടീമുകളെ ഫൈനലിലേക്ക് നയിച്ച ഏക ക്യാപ്റ്റനെന്ന റെക്കോഡും താരത്തിന് ക്യാപ്റ്റന്‍ ആക്കുന്ന തീരുമാനത്തില്‍ നിര്‍ണായകമായി.

ക്യാപ്റ്റനായി ശ്രേയസിനെ പ്രഖ്യാപിച്ചതിന് പുറമെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി – 20 പരമ്പരകള്‍ക്കും 2026 ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.

അതേസമയം, ഐ.പി.എല്‍ സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ടീമില്‍ ഇടം പിടിച്ചു. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍ പ്രിന്‍സ് യാദവും ടീമിലെത്തിയിട്ടുണ്ട്.

അയര്‍ലാന്‍ഡ് പരമ്പരക്കും ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ടീമിലെത്തിയപ്പോള്‍ പ്രിന്‍സ് യാദവിന് ഒഴിവാക്കി.

അയര്‍ലാന്‍ഡ് പരമ്പരക്കും ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി – 20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഏഷ്യന്‍ ഗെയിംസിനുള്ള ടി – 20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Shreyas Iyer appointed as Indian T20I captain; Vaibhav Sooryavamshi got maiden call

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി