ഡിനോയ് പൗലോസിന്റെ സംവിധാനത്തില്‍ മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ആഷിഖ് ഉസ്മാന്റെ 20ാം പ്രൊഡക്ഷനായൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2026 മാര്‍ച്ച് 16ന് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഡിനോയ് പൗലോസിന്റെ സംവിധാനത്തില്‍ മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ആഷിഖ് ഉസ്മാന്റെ 20ാം പ്രൊഡക്ഷനായൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2026 മാര്‍ച്ച് 16ന് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
നടനും തിരക്കഥാകൃത്തുമായ ഡിനോയ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, പത്രോസിന്റെ പടപ്പുകള്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ഡിനോയ്.
Start rolling from March 16th, 2026 ❤️
Sangeeth Prathap – Mamitha Baiju – Dinoy Paulose – Ashiq Usman – Romantic Comedy. https://t.co/BlJHFypJit
— AB George (@AbGeorge_) November 26, 2025
സംഗീതും മമിതയും ജോഡികളായെത്തുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ ഒരു പ്രണയ ചിത്രമായാണ് എത്തുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടേതായി പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. പ്രേമലു ടൂവിന്റെ അനൗണ്‍സ്‌മെന്റ് കാത്തിരുന്ന ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ കോമ്പോ ഒന്നിക്കുന്നു എന്ന വാര്‍ത്ത കേട്ടത്.
പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരരായ നടനും നടിയുമാണ് മമിത ബൈജുവും സംഗീത് പ്രതാപും. ചിത്രത്തിലൂടെ ഇരുവരും അന്യഭാഷയിലും ആരാധകരെ സ്വന്തമാക്കിയിരുന്നു. പ്രേമലുവിന് ശേഷം നിരവധി തമിഴ് സിനിമകളുടെ ഭാഗമാകാന്‍ മമിതക്ക് കഴിഞ്ഞിരുന്നു.
അതേസമയം റോം കോം ഴോണറില്‍ എത്തുന്ന സിനിമയുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്താണ്. സര്‍ക്കീട്ട് എന്ന ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്ന മലയാള ചിത്രമാണിത്. സെന്‍ട്രല്‍ പിക്ചേഴ്സ് ഡിസ്ട്രിബൂഷന്‍ നടത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.
Content highlight: Shooting of the film starring Mamita Baiju and Sangeeth Pratap will begin soon