നോര്‍ത്ത് കരോലിന: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20ഓളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. വില്ലീസ് ബാറിലാണ് സംഭവം.
പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് ബ്യൂഫോര്‍ട്ട് കൗണ്ടി ഷെരീഫ് പ്രതികരിച്ചു. വെടിവെപ്പ് നടക്കുമ്പോള്‍ നൂറുകണക്കിനാളുകള്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെ പിടികൂടിയിട്ടില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.