ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
Kerala News
ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2019, 7:06 pm

തൃശ്ശൂര്‍: ഷോളയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴായ്ച്ച ഉച്ചയോടെ ജലനിരപ്പ് 2658.90 അടിയായതോടെയാണ് കളക്ടര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. നിലവില്‍ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമുണ്ട്. 2663 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൗസ് ഡാമില്‍നിന്ന് കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തുന്നത്. ഈ നില തുടരുകയാണെങ്കില്‍ ജലനിരപ്പ് പൂര്‍ണ ശേഷിയില്‍ എത്തും.

ഇതിനെ തുടര്‍ന്നാണ് അദ്യ മുന്നറിയിപ്പ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്.

കേരള ഷോളയാര്‍ ഡാമിന്റെ ഒന്നാം മുന്നറിയിപ്പ് നില (ബ്ലൂ അലെര്‍ട് ലെവല്‍ ) 2658 അടിയാണ്

DoolNews Video