മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒന്നാം ഭാഗത്തിന് ലഭിച്ചത് പോലെ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് രണ്ടാം ഭാഗവും. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രങ്ങളായിരുന്നു ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലിയും ശോഭിത ധൂലിപാല അവതരിപ്പിച്ച വാനതിയും.
പൊന്നിയിന്‍ സെല്‍വന്‍ സിനിമാ ലോകത്ത് ചര്‍ച്ചയാവുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശോഭിത പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിന്റെ സമയത്ത് എടുത്ത വീഡിയോ ആണ് ശോഭിത പങ്കുവെച്ചത്. ഐശ്വര്യക്കൊപ്പം വിവിധ പോസുകള്‍ പരീക്ഷിക്കുന്ന ശോഭിതയെ ആണ് വീഡിയോയില്‍ കാണുന്നത്. ‘ഷൂട്ടിനിടക്ക്’ ഐശ്വര്യ ഓടിപ്പോവുമ്പോള്‍ ശോഭിത തിരിച്ച് വിളിക്കുന്നുമുണ്ട്.

‘പി.എസ്. ഒന്നാം ഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും അവസാന ഷൂട്ടിങ് ദിവസം. ഇതുവരെ തന്ന സ്‌നേഹത്തിനും ഓര്‍മകള്‍ക്കും ബഹുമാനത്തിനും നന്ദി. റൊമ്പ റൊമ്പ നന്‍ട്രി,’ എന്നാണ് വീഡിയോ പങ്കുവെച്ച് ശോഭിത കുറിച്ചത്. ഇത് പബ്ലിക്കിലേക്ക് പോവാന്‍ പാടില്ലായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി കമന്റ് ചെയ്തത്.
വീഡിയോക്ക് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുപോലെ രണ്ട് സുന്ദരികള്‍ ഇഷ്ടപ്പെടുന്ന അരുണ്‍മൊഴി ഭാഗ്യവാനാണെന്നായിരുന്നു ഒരു കമന്റ്. പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തെയും ഇവരുവരുടെ പ്രകടത്തേയും പ്രശംസിച്ച് കൊണ്ടും കമന്റുകളുണ്ട്.
View this post on Instagram
ലോകമെമ്പാടുമായി 3200 സ്‌ക്രീനുകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് പി.എസ്. 2 എന്നും വിചാരിച്ചതിലും ഭംഗിയായി മണിരത്നം സിനിമയെ ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും എ.ആര്‍ റഹ്‌മാന്റെ സംഗീതം സിനിമയില്‍ രോമാഞ്ച നിമിഷങ്ങള്‍ സമ്മാനിക്കുന്നതാണെന്നും പലരും പ്രതികരിച്ചു.
Content Highlight: shobjith shulipala video with aishwarya lekshmi
