ഇതിപ്പോള്‍ ഡ്രം ഉണ്ടായിട്ടാണോ; പുതിയ വീഡിയോയുമായി ശോഭന
Entertainment news
ഇതിപ്പോള്‍ ഡ്രം ഉണ്ടായിട്ടാണോ; പുതിയ വീഡിയോയുമായി ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st October 2021, 12:58 pm

മലയാളികളുടെ പ്രിയ നായികയാണ് ശോഭന. മണിച്ചിത്രത്താഴിലെ ഗംഗയും തേന്മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയും എക്കാലവും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് നടത്തിയത്. ചിത്രത്തിലെ അഭിനയത്തിന് താരം സൈമ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഒരു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന.

View this post on Instagram

A post shared by Shobana Chandrakumar (@shobana_danseuse)

ഡ്രം സ്റ്റിക്ക് കൊണ്ട് ഒരു ഷെഡിന്റെ ചുമരിലും ഗ്ലാസ് വിന്‍ഡോയിലും താളം പിടിക്കുന്നതാണ് വീഡിയോ. ഡ്രം എവേ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രസകരമായ കമന്റുകളും വീഡിയോയ്ക്ക് പിന്നാലെ എത്തുന്നുണ്ട്. ‘ഭൂമിയിലെ ഏത് വസ്തുവില്‍ നിന്നും താളം കണ്ടെത്തുന്നു,’ എന്നാണ് ഒരു ആരാധികയുടെ കമന്റ്. ‘എത്ര കേട്ടിട്ടും മതിയാവുന്നില്ല, ആ ബീറ്റ് ഇപ്പോഴും എന്റെ മനസ്സില്‍ നിന്നും പോവുന്നില്ല,’ ഇങ്ങനെ പോവുന്നു കമന്റുകള്‍.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സമൂഹമാധ്യമങ്ങളിലും സജീവമായത്. ശോഭനയുടെ നൃത്ത വീഡിയോകളും തന്റെ നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Shobhana shares new video