മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാള സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാള സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മുന്‍നിര താരങ്ങള്‍ക്കൊപ്പവും പ്രശസ്ത സംവിധായകര്‍ക്കൊപ്പവും തിളങ്ങിയ നടി പതിനാലാം വയസിലാണ് സിനിമയിലേക്ക് എത്തിയത്. തുടരും ആണ് ശോഭന ഏറ്റവുമൊടുവില്‍ അഭിനയിച്ച സിനിമ.
ഇപ്പോള്‍ തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ശോഭന പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ ഒന്ന് രണ്ട് തിരക്കഥാകൃത്തുക്കളുടെ അടുത്ത് സംസാരിച്ചിരുന്നു. അവര്‍ പറഞ്ഞത് ‘മാം അത് അങ്ങനെയൊന്നും ആളുകള്‍ അംഗീകരില്ല’ എന്ന്. മമ്മൂക്കയെ ആക്‌സപ്റ്റ് ചെയ്തില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഞാന്‍ കാത്തിരിക്കുകയാണ്.
ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കാന്‍ തോന്നാന്‍ കാരണമെന്താണെന്ന ചോദ്യത്തോട് അത് ഡിഫികള്‍ട്ട് ആണെന്നായിരുന്നു നടിയുടെ പ്രതികരണം. എന്റെ രൂപമെല്ലാം മാറ്റി ഡയലക്‌റ്റെല്ലാം മാറ്റി ശബ്ദവും മാറ്റിയിട്ടൊക്കെ അത് ചെയ്യണം. അതെനിക്ക് വെല്ലുവിളി നിറഞ്ഞതാണ്,’ ശോഭന പറയുന്നു.
2023ല്‍ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായിരുന്നു കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സ്വവര്‍ഗാനുരാഗം പ്രമേയമായി വന്ന ഈ ചിത്രം ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.
Content Highlight: Shobhana says she wants to play a transgender character