അര്‍ബന്‍ നക്സലെന്ന വിളി വേണ്ട: ശിവസേന
national news
അര്‍ബന്‍ നക്സലെന്ന വിളി വേണ്ട: ശിവസേന
ന്യൂസ് ഡെസ്‌ക്
Thursday, 6th September 2018, 9:55 am

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ശിവസേന രംഗത്ത്. അര്‍ബന്‍ നക്സലെന്നും ഹിന്ദുതീവ്രവാദിയെന്നും മുദ്രകുത്തുന്നതിന് പകരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പുതിയൊരു രീതി പൊലീസുകാര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. ഈ രീതി തെറ്റാണെന്നും ഇക്കാര്യത്തില്‍ കോടതി തന്നെ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കോടതി മുന്‍പാകെ ബോധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഓടിക്കൊണ്ടിരിക്കെ കൂറ്റന്‍ ടാങ്കന്‍ ലോറി പറന്നു വീണു; ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്, വീഡിയോ

കഴിഞ്ഞ വെള്ളിയാഴ്ച പൂനെ പൊലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞിരുന്നു.

കൂടാതെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന കത്ത് എ.ഡി.ജി.പി പരംബീര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ വായിക്കുകയും ചെയ്തിരുന്നു. ഇത്തരം നടപടികള്‍ക്കെതിരെയാണ് താക്കറെയുടെ വിമര്‍ശനം.

WATCH THIS VIDEO: