തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം നൽകുന്നത് തുഗ്ലക്ക് നയമാണെന്ന് വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിനൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം നൽകുന്നത് തുഗ്ലക്ക് നയമാണെന്ന് വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിനൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
2015 ജൂലൈ ഒൻപതിന് പ്രസിദ്ധീകരിച്ച മലയാള മനോരമ ദിനപത്രത്തിലെ ഒന്നാം പേജ് പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
‘പാഠപുസ്തകത്തിനായി വടിയെടുത്ത് കോടതി’ എന്ന തലക്കെട്ടോടുകൂടിവന്ന വാർത്തയിൽ പാഠപുസ്തകം കൃത്യ സമയത്ത് നൽകാനാവാത്ത സർക്കാരിനെയും അച്ചടി സ്ഥാപനമായ കെ.ബി.പി.എസിനെയുമാണ് കോടതി രൂക്ഷഭാഷയിൽ വിമർശിക്കുന്നത്.
വിദ്യാർത്ഥികൾ അടുത്ത ക്ലാസ്സിലേക്ക് ജയിച്ചോ എന്നറിയാതെ പുസ്തകം അച്ചടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം
പുസ്തകം നേരത്തെ അച്ചടിക്കുന്നത് എന്തോ വലിയ നേട്ടമായാണ് സർക്കാർ കാണുന്നതെന്നും, പണ്ടൊക്കെ എഴുത്തോലയിലായിരുന്നോ കുട്ടികൾ പഠിച്ചിരുന്നതെന്നും ചോദിച്ചായിരുന്നു മുൻ പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോൾ ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന് പറയുന്നതെന്നും ശിവൻകുട്ടി മുൻപ് മറുപടി നൽകിയിരുന്നു.
കെ.ബി.പി.എസ് അച്ചടി വൈകിച്ചാൽ ബലിയാടാകുന്നത് വിദ്യാർത്ഥികളാണെന്നും സർക്കാർ പറയുന്ന ദിവസത്തിനുള്ളിൽ അച്ചടി പൂർത്തിയാക്കുമെന്ന് കെ.ബി.പി.എസ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി പറഞ്ഞതായി മനോരമയിലെ പഴയ വാർത്തയിൽ പ്രതിപാദിക്കുന്നുണ്ട്.
Content Highlight: Shivankutty against Ramesh Chennithala through Facebook post