മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികനസത്തിന് പിന്നാലെ ശിവസേനയുടെ ഏക മുസ്‌ലീം എം.പിയായ അബ്ദുള്‍ സത്താര്‍ രാജിവെക്കുയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മന്ത്രിസഭാ വികസനത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി.
താന്‍ രാജിവെച്ചിട്ടില്ലെന്നും അതേസമയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തുമെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു.
‘ഞാന്‍ രാജി വെച്ചിട്ടില്ല. ഞാന്‍ മുഖ്യമന്ത്രി ഉദ്ധവ്താക്കറെയുമായി കൂടികാഴ്ച്ചക്കൊരുങ്ങുകയാണ്. ശേഷം മുഖ്യമന്ത്രി എന്ത് തീരുമാനം എടുക്കുന്നുമോ അത് അംഗീകരിക്കും.’ അബ്ദുള്‍ സത്താര്‍ പറഞ്ഞു.
കാബിനറ്റ് പദവി ലഭിച്ചില്ലെന്നാരോപിച്ചാണ് അബ്ദുള്‍ സത്താര്‍ രാജിവെച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കാബിനറ്റ് മന്ത്രി സ്ഥാനം തനിക്ക് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ സഹമന്ത്രി സ്ഥാനം മാത്രമേ ലഭിച്ചുള്ളൂവെന്നും ഏതു വകുപ്പാണെന്ന കാര്യത്തിലും ഇതുവരെയും തീരുമാനമായിട്ടില്ലെന്നും സത്താര്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.
മന്ത്രി സഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ 30നാണ് അബ്ദുള്‍ സത്താര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന അബ്ദുള്‍ സത്താര്‍ കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ശിവസേനയില്‍ ചേരുകയായിരുന്നു.