കോഴിക്കോട്: കപ്പലപകടത്തിന്റെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. മത്സ്യതൊഴിലാളികള്‍ക്കും മത്സ്യബന്ധനബോട്ടുകള്‍ക്കും ഫിഷറീസ് വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കോഴിക്കോട്: കപ്പലപകടത്തിന്റെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. മത്സ്യതൊഴിലാളികള്‍ക്കും മത്സ്യബന്ധനബോട്ടുകള്‍ക്കും ഫിഷറീസ് വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
മത്സ്യബന്ധനത്തിന് പോയ മുഴുവന്‍ ബോട്ടുകളെയും തിരികെ വിളിച്ചതായും വിവരമുണ്ട്. കടലിലേക്ക് വീണ കണ്ടെയ്‌നറുകള്‍ തീരപ്രദേശത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും കടല്‍ക്ഷോഭ സാധ്യതയും കണക്കിലെടുത്താണ് തിരിച്ചുവിളിച്ചത്.
ചീഫ്‌സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ കിലോ മീറ്ററിനകത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാമെന്നും എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ കണ്ടെയ്‌നറുകളെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ചരിഞ്ഞത്. 26 ഡ്രിഗ്രി ചരിഞ്ഞ നിലയിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. ഏകദേശം ഒമ്പത് കാര്‍ഗോകള്‍ ഇന്നലെ തന്നെ കടലില്‍ പതിച്ചിരുന്നു.
പക്ഷെ ഇന്ന് (ഞായര്‍) കാലാവസ്ഥ മോശമായതോടെ കപ്പല്‍ കൂടുതല്‍ ചരിയുകയും 50ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിക്കുകയുമായിരുന്നു. പിന്നാലെ കപ്പല്‍ പൂര്‍ണമായും മുങ്ങുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എണ്ണചോര്‍ച്ചയുണ്ടെന്ന ആശങ്ക വേണ്ടെന്ന് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
കാര്‍ഗോകള്‍ കേരളതീരത്ത് അടിയാനാണ് സാധ്യതയെന്നും അങ്ങനെയുണ്ടായാല്‍ ജനങ്ങള്‍ കാര്‍ഗോയുടെ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
Content Highlight: Shipwreck and rough seas; Alert in coastal areas of the state