എനിക്ക് ജീവിക്കണമെടാ മൈ*@*&...; അലറി വിളിച്ച് അടിത്തട്ടിന് ഡബ്ബ് ചെയ്ത് ഷൈന്‍ ടോം ചാക്കോ
Film News
എനിക്ക് ജീവിക്കണമെടാ മൈ*@*&...; അലറി വിളിച്ച് അടിത്തട്ടിന് ഡബ്ബ് ചെയ്ത് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th July 2022, 3:33 pm

ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അടിത്തട്ട് കഴിഞ്ഞ ജൂണ്‍ 24നാണ് റിലീസ് ചെയ്തത്. കടലിന് നടുവിലുള്ള മത്സ്യത്തൊഴിലാളികളേയും അതിലൂടെ മനുഷ്യാവസ്ഥകളേയും ചിത്രീകരിച്ച ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. കപ്പലിലെ സാഹസിക സംഘട്ടനങ്ങളും മീന്‍ പിടിക്കുന്ന രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് താരങ്ങള്‍ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ഡബ്ബിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ‘ജയിക്കണമെന്നില്ലായിരുന്നെടാ, പക്ഷേ എനിക്ക് ജീവിക്കണമായിരുന്നെടാ മൈ*@*&….’ എന്ന് പറഞ്ഞ് അലറി വിളിച്ചാണ് ഷൈന്‍ ഡബ്ബ് ചെയ്യുന്നത്. ഇതിനിടക്ക് ഷൈന്‍ ചാടുകയും ചില ആക്ഷന്‍സ് ഇടുകയും ചെയ്യുന്നുണ്ട്. വീഡിയോ ഫേസ്ബുക്കില്‍ ഷൈന്‍ പങ്കുവെച്ചിട്ടുണ്ട്.

ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

 

ജയപാലന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍ സാബുമോന്‍, അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

90 ശതമാനം ചിത്രീകരണവും കടലില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു.

 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിങ് നൗഫല്‍ അബ്ദുള്ള, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്‌സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്.

Content Highlight: Shine Tom Chacko has shared the dubbing video of the film adithattu