വടകരയില്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കും: ഷിന്‍ഡെ
India
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കും: ഷിന്‍ഡെ
ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2014, 4:49 pm

[share]

[] ന്യൂദല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍  കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍  കുമാര്‍ ഷിന്‍ഡെ .

മുല്ലപ്പള്ളി രാമചന്ദ്രന് വടകരയില്‍ ജയസാധ്യത കൂടുത കൂടുതലാണെന്നും ഇത്തവണ വടകരയില്‍ മത്സരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

.താന്‍ ഇതുവരെ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ആഗ്രഹമുള്ള സീറ്റ് ഇതാണെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

ഇക്കാലമത്രയും പാര്‍ട്ടിയുടെ തീരുമാനത്തിനനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും  ഇനിയും അങ്ങിനെ തന്നെ തുടരുമെന്നും മുല്ലപ്പള്ളി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.