ലോക്‌സഭയില്‍ ഷിന്‍ഡെയ്ക്ക് വീണ്ടും അമളി
India
ലോക്‌സഭയില്‍ ഷിന്‍ഡെയ്ക്ക് വീണ്ടും അമളി
ന്യൂസ് ഡെസ്‌ക്
Friday, 15th March 2013, 12:34 am

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് പിന്നെയും അമളി. ഇത്തവണ ലോക്‌സഭിയിലാണ് ഷന്‍ഡെ അബദ്ധത്തില്‍ ചാടിയത്. ശ്രീനഗറിലെ തീവ്രവാദി ആക്രമണം സംബന്ധിച്ച പ്രസ്താവന രണ്ട് തവണ വായിച്ചുവെന്നതാണ് ഇത്തവണത്തെ അബദ്ധം. []

പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചിട്ടുംതാന്‍ പ്രസ്താവന ആവര്‍ത്തിക്കുയാണെന്ന് തിരിച്ചറിയാന്‍ ഷിന്‍െക്ക് സാധിച്ചില്ല. ഭരണകക്ഷി അംഗങ്ങളും മന്ത്രിമാരില്‍ ചിലരും തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ലോക്‌സഭാ ഉദ്യോഗസ്ഥരെത്തി നേരിട്ട് പറഞ്ഞപ്പോള്‍ മാത്രമാണ് ഷിന്‍ഡെ രണ്ടാം വായന നിര്‍ത്തിയത്.

പ്രസ്താവന ആവര്‍ത്തിക്കുകയാണെന്ന് സ്പീക്കര്‍ മീരാ കുമാറിനോട് പ്രതിപക്ഷ അഗങ്ങള്‍ ഉച്ചത്തില്‍ പറയുമ്പോഴും ഷിന്‍ഡെ വായന തുടരുകയായിരുന്നു. അപ്പോഴേക്കും അഞ്ച് ഖണ്ഡികയുള്ള പ്രസ്താവന പകുതി പിന്നിട്ടിരുന്നു.

എതാനും ആഴ്ച മുമ്പ് മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍ഡകുട്ടികളെ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താന നടത്തവെ ഇരകളുടെ പേര് വെളിപ്പെടുത്തി ഷിന്‍ഡെ വാവാദച്ചുഴിയില്‍ അകപ്പെട്ടിരുന്നു.

പ്രസ്താവനയില്‍ ഇരകളുടെ പേര് വ്യക്തമായി വായിക്കുകയായിരുന്നു മന്ത്രി. ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രീം കോടതി നിര്‍ദേശം മന്ത്രി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തത്തിയതോടെ ക്ഷമാപണം നടത്തി തലയൂരുകയായിരുന്നു ഷിന്‍ഡെ.