2026 ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന സൂപ്പര്‍ 8 പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ജീവന്‍മരണ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സെമി ഫൈനലില്‍ പ്രവേശിക്കാം എന്നതിനാല്‍ ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് കരീബിയന്‍ കരുത്തര്‍ അടിച്ചെടുത്തത്.
മത്സരത്തില്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ലോകകപ്പിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയിരുന്നു. 12 പന്തില്‍ 27 റണ്‍സുമായി വെടിക്കെട്ട് തുടരവെ ജസ്പ്രീത് ബുംറയുടെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 225.0 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ രണ്ട് സിക്‌സറുകളാണ് താരത്തെ ലോകകപ്പ് റെക്കോഡിലെത്തിച്ചത്.
റോവ്മന്‍ പവലിനൊപ്പം ഷിംറോണ്‍ ഹെറ്റ്‌മെയര്‍
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഹെറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഈ നേട്ടത്തിലെത്തിയ പാക് താരം സാഹിബ്‌സാദ ഫര്‍ഹാനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങള്‍
(താരം – ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 19* – 2026*
ആദ്യ വിക്കറ്റില്‍ 68 റണ്‍സുമായാണ് ഓപ്പണര്‍മാര്‍മാര്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. ഇതാദ്യമായാണ് ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്.
33 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
Varun strikes, and Eden Gardens erupts! 🌪️
The bowling change does the trick for #TeamIndia as skipper Shai Hope walks back! ☝️
മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ഹെറ്റ്‌മെയര്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശവെ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങി പുറത്തായി.
☝️ Shimron Hetmyer
☝️ Roston Chase
Jasprit Bumrah was brought back into the attack, and he delivered with two big wickets in an over 🙌