കരിബീയിന്‍ പ്രിമീയര്‍ ലീഗില്‍ ട്രിബാഗോ നൈറ്റ്റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ആമസോണ്‍ വാറിയേഴ്‌സ് വിജയിച്ചിരുന്നു. മോശം കാലാവസ്ഥ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെ ഒമ്പത് റണ്‍സിനാണ് വാറിയേഴ്‌സ് വിജയിച്ചത്.
ടൂര്‍ണമെന്റില്‍ ഗയാന ആമസോണ്‍ വാറിയേഴ്‌സിന്റെ താരമായ ഷിംറോണ്‍ ഹെറ്റ്മെയര്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് നടത്തിയത്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.
Fought till the last ball.#TKRvGAW | #WeAreTKR | #TrinbagoKnightRiders | #CPL26 pic.twitter.com/XqJ7HsQ3jS
— Trinbago Knight Riders (@TKRiders) September 1, 2026
ട്രിംബാഗോ നൈറ്റ്റൈഡേഴ്‌സിനെതിരെ 43 പന്തുകളില്‍ നിന്നും പുറത്താവാതെ 111 റണ്‍സ് നേടിയാണ് ഹെറ്റ്മെയര്‍ തിളങ്ങിയത്. എട്ട് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്സുകളുമാണ് വിന്‍ഡീസ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 258.14 പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയാണ് ഹെറ്റ്മെയര്‍ അടിച്ചെടുത്തത്. 40 പന്തുകളില്‍ നിന്നുമാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം.
100 IN HIS 100th GAME!! 🤯 Joint fastest CPL century!!
Incredible Shrimron Hetmyer 💚❤️#GuyanaAmazonWarriors #CPL26 pic.twitter.com/Et9lxUbdgM
— Amazon Warriors (@amznwarriors) September 1, 2026
ഇതിനെല്ലാം പുറമെ ടി-20 ഫോര്‍മാറ്റില്‍ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ പിന്നിടാനും ഹെറ്റ്‌മെയര്‍ക്ക് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. 352 മത്സരങ്ങളിലെ 327 ഇന്നിങ്‌സില്‍ നിന്ന് 7096 റണ്‍സാണ് താരം നേടിയത്. ഫോര്‍മാറ്റില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 26.67 എന്ന കിടിലന്‍ ആവറേജും 145.05 എന്ന സ്‌ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരം ഈ നേട്ടം കൊയ്തത്.
The first man in CPL history to hit a 1️⃣0️⃣0️⃣ in his 100th game! 💚❤️
Hettie take a bow! 👏🏾#GuyanaAmazonWarriors #CPL26 pic.twitter.com/tMix8uHloE
— Amazon Warriors (@amznwarriors) September 1, 2026
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്‌സിനെ പൂജ്യത്തിന് നഷ്ടമായിരുന്നു. മാത്യു നന്ദു 21 പന്തില്‍ 13 റണ്‍സും ഷായ് ഹോപ്പ് 11 പന്തില്‍ 16 റണ്‍സിനും വീണതോടെ വാറിയേഴ്‌സ് പരുങ്ങലിലായി.
എന്നാല്‍ നാലാം നമ്പറിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് ഹെറ്റി സെഞ്ച്വറി നേടി മികച്ചു നിന്നു. ഒടുവില്‍ വാറിയേഴ്‌സ് 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് നരെയ്‌നെ തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ഇംഗ്ലണ്ട് സൂപ്പര്‍ താരം അലക്‌സ് ഹെയ്ല്‍സും ചെറുത്തുനിന്നു. പൂരന്‍ 16 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 54 റണ്‍സാണ് ഹെയ്ല്‍സ് സ്വന്തമാക്കിയത്.
പിന്നാലെയെത്തിയവര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും 182 റണ്‍സിന്റെ വിജയലക്ഷ്യം (ഡി.എല്‍.എസ് നിയമപ്രകാരം) പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം 172/7 എന്ന നിലയില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് വാറിയേഴ്‌സ് നിരയില്‍ പന്തുകൊണ്ട് തിളങ്ങിയത്.
Content Highlight: Shimron Hetmyer In Great Record Achievement In T-20
